'എൽഡിഎഫ് അധികാരത്തിൽ വന്നാൽ സർവ്വനാശമുണ്ടാവുക കോൺഗ്രസിന്'; എ കെ ആന്റണിക്ക് മറുപടിയുമായി എം എം മണി

കൊവിഡ് കാലത്ത് തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടതെന്ന് എംഎം മണി തുറന്നടിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും വിമര്‍ശനം.

MM Mani against a k antony and nss

ഇടുക്കി: എ കെ ആന്റണിക്കും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കും മറുപടിയുമായി മന്ത്രി എം എം മണി. ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ കോൺഗ്രസിന്റെ സർവ്വനാശമാണ് ഉണ്ടാവുകയെന്ന് എം എം മണി പരിഹസിച്ചു. കൊവിഡ് വന്നപ്പോൾ ആന്റണി എവിടെ ആയിരുന്നു എന്നും മന്ത്രി ചോദിച്ചു. കൊവിഡ് കാലത്ത് തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടതെന്ന് എംഎം മണി തുറന്നടിച്ചു. കോൺഗ്രസ് ആയിരുന്നു ഭരിച്ചിരുന്നെങ്കിൽ ആളുകൾ ചത്ത് ഒടുങ്ങിയേനെ എന്നും അദ്ദേഹം വിമര്‍ശിച്ചു. 

ബിജെപി കോൺഗ്രസ്‌ സർക്കാരുകളെ അട്ടിമറിച്ചപ്പോൾ അനങ്ങാതിരുന്ന ആളാണ് ആന്റണി. അങ്ങനെ ഉള്ള ആന്റണിക്ക് ഇടതു സർക്കാരിനെ വിമർശിക്കാൻ എന്ത് യോഗ്യതയെന്നും എം എം മണി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും എം എം മണി രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശം സുകുമാരൻ നായർക്ക് അല്ല. നേതാവായതിനാൽ ചുരുക്കം പേരുമാത്രം അങ്ങേർ പറഞ്ഞാൽ വോട്ട് ചെയ്യുന്നവരുണ്ടാവും. എന്നാൽ എല്ലാവരും കേൾക്കില്ലെന്നും എൽഡിഎഫിന് ഒപ്പം നിൽക്കുന്നവരും ഉണ്ടെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.

Latest Videos
Follow Us:
Download App:
  • android
  • ios