പത്ത് സീറ്റിലെങ്കിലും സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണ; ബാലശങ്കറിന്റെ ആരോപണത്തോടെ പൊളിഞ്ഞെന്നും എംകെ മുനീർ
മുസ്ലിം ലീഗ് മത്സരിക്കുന്ന 27 സീറ്റിലും വിജയിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ പോസ്റ്ററുകളും ഒട്ടിച്ച ശേഷം സ്ഥാനാർത്ഥിയെ പിൻവലിക്കേണ്ടി വന്നിട്ടുണ്ട്
കോഴിക്കോട്: സിറ്റിങ് സീറ്റിൽ നിന്ന് മാറി മത്സരിക്കുന്നത് ആശങ്കയല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. സംസ്ഥാനത്ത് പത്ത് സീറ്റിലെങ്കിലും സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ട്. എന്നാൽ ആ രഹസ്യം ബാലശങ്കറിന്റെ ആരോപണത്തോടെ പുറത്തായി. ഇതോടെ ധാരണ പൊളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് മത്സരിക്കുന്ന 27 സീറ്റിലും വിജയിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ പോസ്റ്ററുകളും ഒട്ടിച്ച ശേഷം സ്ഥാനാർത്ഥിയെ പിൻവലിക്കേണ്ടി വന്നിട്ടുണ്ട്. അന്നാണ് ഐക്യജനാധിപത്യ മുന്നണി മികച്ച വിജയം നേടിയത്. 1987 മുതൽ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്നാണ് ദിനേശ് നാരായണന്റെ പുസ്തകത്തിൽ പറയുന്നത്. അത് എപ്പോഴും ഉള്ളതാണെന്നും എംകെ മുനീർ പറഞ്ഞു.