തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച:തപാൽ വോട്ട് മുടങ്ങി, ബൂത്തിൽ പോയി വോട്ട് ചെയ്യാനില്ലെന്ന് എംജിഎസ് നാരായണൻ
ജീവിച്ചിരിപ്പില്ലെന്ന് കാണിച്ച് ബിഎൽഒ തെറ്റായ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ചരിത്രകാരൻ എംജിഎസിന് തപാൽ വോട്ട് ചെയ്യാൻ സാധിക്കാതിരുന്നത്. കഴിഞ്ഞ ദിവസം സമീപത്തെ മറ്റ് വീടുകളിലെ 80 കഴിഞ്ഞവർ വോട്ട് ചെയ്തതിന് ശേഷമാണ് അവസരം നഷ്ടപ്പെട്ടെന്ന കാര്യം എംജിഎസ് അറിഞ്ഞത്.
ബൂത്തിൽ പോയി വോട്ട് ചെയ്യാനില്ലെന്ന് ചരിത്രകാരൻ എംജിഎസ് നാരായണൻ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം തപാൽ വോട്ട് ചെയ്യാൻ എംജിഎസിന് അവസരം കിട്ടിയിരുന്നില്ല. സംഭവത്തെക്കുറിച്ച് വിശദീകരണം തേടുമെന്ന് ജില്ലാകളക്ടർ അറിയിച്ചു.
ജീവിച്ചിരിപ്പില്ലെന്ന് കാണിച്ച് ബിഎൽഒ തെറ്റായ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ചരിത്രകാരൻ എംജിഎസിന് തപാൽ വോട്ട് ചെയ്യാൻ സാധിക്കാതിരുന്നത്. കഴിഞ്ഞ ദിവസം സമീപത്തെ മറ്റ് വീടുകളിലെ 80 കഴിഞ്ഞവർ വോട്ട് ചെയ്തതിന് ശേഷമാണ് അവസരം നഷ്ടപ്പെട്ടെന്ന കാര്യം എംജിഎസ് അറിഞ്ഞത്. തുടർന്ന് ജില്ലാകളക്ടർ ബൂത്തിൽ പോയി വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യനില മോശമായതിനാൽ ബൂത്തിൽ എത്തി വോട്ട് ചെയ്യാൻ സാധിക്കില്ലെന്ന് എംജിഎസ് പറഞ്ഞു.
ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒയുടെ റിപ്പോര്‍ട്ട്; തപാൽ വോട്ട് ചെയ്യാനാവാതെ എംജിഎസ് നാരായണന്‍
ബിഎൽഒയുടെ ഭാഗത്ത് നിന്ന് പറ്റിയ തെറ്റാണെന്നും സംഭവത്തിൽ ബിഎൽഒയോട് റിപ്പോർട്ട് തേടുമെന്നും ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു. അദ്ദേഹത്തെ ബൂത്തിൽ എത്തിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ ശ്രമിക്കുമെന്നും കളക്ടർ പറഞ്ഞു.