പുതിയ പാർട്ടി ഉടൻ; നടപടികൾ ഊർജ്ജിതമാക്കി മാണി സി കാപ്പൻ; പത്തംഗ സമിതിയെ നിയോഗിച്ചു
പാലായിൽ ചേർന്ന യോഗത്തിൽ പുതിയ പാർട്ടിയുടെ ഭരണഘടന, കൊടി, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചു തീരുമാനിക്കാൻ മാണി സി കാപ്പൻ എം എൽ എ ചെയർമാനും അഡ്വ ബാബു കാർത്തികേയൻ കൺവീനറുമായി പത്തംഗ സമിതിയെ നിയോഗിച്ചു.
തിരുവനന്തപുരം: എൻ സി പി യിൽ നിന്നു രാജിവച്ച് യുഡിഎഫിൽ എത്തിയ മാണി സി കാപ്പൻ വിഭാഗം പുതിയ പാർട്ടി രൂപീകരിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി. പാലായിൽ ചേർന്ന യോഗത്തിൽ പുതിയ പാർട്ടിയുടെ ഭരണഘടന, കൊടി, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചു തീരുമാനിക്കാൻ മാണി സി കാപ്പൻ എം എൽ എ ചെയർമാനും അഡ്വ ബാബു കാർത്തികേയൻ കൺവീനറുമായി പത്തംഗ സമിതിയെ നിയോഗിച്ചു.
കേരള എൻസിപി എന്ന പേര് സ്വീകരിക്കാനാണ് ആലോചന. മൂന്നു സംസ്ഥാന ജനറൽ സെക്രട്ടറിമാർ അടക്കം പത്തു നേതാക്കളാണ് കാപ്പനൊപ്പം എൻസിപി അംഗത്വം രാജിവച്ചത്. പുതിയ പാർട്ടിയായി മുന്നണിയിലെത്തിയാൽ മൂന്നു സീറ്റുകൾ ലഭിക്കുമെന്നാണ് കണക്കു കൂട്ടൽ. എന്നാൽ കോൺഗ്രസ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.