പെരുമ്പറ കൊട്ടി കെ മുരളീധരനെ നേമത്ത് ഇറക്കുന്നത് ബിജെപിയെ സഹായിക്കാനെന്ന് കോടിയേരി

മലമ്പുഴ സീറ്റ് ഇത്തവണ നേമം മോഡലിൽ കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്നും കോടിയേരി ബാലകൃഷ്ണൻ ആക്ഷേപിച്ചു.

kodiyeri balakrishnan against k muraleedharan

തിരുവനന്തപുരം: ആരുവന്നാലും നേമത്തെ വിജയം സുനിശ്ചിതമെന്ന് കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ തവണ ദുർബല സ്ഥാനാർഥിയെ നിർത്തി ബിജെപിയെ സഹായിക്കുകയാണ് യുഡിഎഫ് ചെയ്തത്. ഇത്തവണ ശക്തനായ സ്ഥാനാർത്ഥിയെന്ന് പെരുമ്പറ കൊട്ടി ബിജെപിയെ ജയിക്കാൻ സഹായിക്കുക എന്ന തന്ത്രം ആണ് യുഡിഎഫ് പയറ്റുന്നത്.

എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തടിയും വണ്ണവും ഇത്തിരി കുറവുണ്ടെങ്കിലേ ഉള്ളു ,ദുര്‍ബലൻ അല്ല പോരാളിയാണ് വി ശിവൻകുട്ടിയെന്നും കോടിയേരി പറഞ്ഞു. ഒരു കാല് ദില്ലിയിലും മറ്റേ കാല് തിരുവനന്തപുരത്തും നിന്നാൽ കാലിന് ഉറപ്പുണ്ടാകുമോ, കാല് ആദ്യം എവിടെയെങ്കിലും ഒന്ന് ഉറപ്പിക്കട്ടെ എന്നും കോടിയേരി കെ മുരളീധരനെ പരിഹസിച്ചു. മലമ്പുഴ സീറ്റ് ഇത്തവണ നേമം മോഡലിൽ കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്നും കോടിയേരി ബാലകൃഷ്ണൻ ആക്ഷേപിച്ചു. കുന്നമംഗലത്ത് 

കോലിബി സഖ്യം ഉണ്ടാക്കുന്നതിന്റെ ഭാഗം ആയാണ് സ്വതന്ത്രനെ നിർത്തിയിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമുമായി ആയി ധാരണ ഉണ്ടാക്കിയിരിക്കുന്ന സാഹചര്യം ആണ് ഉള്ളത്. എല്ലാ സർവേകളും എൽഡിഎഫിന് തുടർ ഭരണം പറയുന്നു. സർവേ റിപ്പോർട്ടുകളുടെ പിറകെ പോകാൻ  ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. 

ഇവരുടെ മുന്നിൽ വച്ച് തല മുണ്ഡനം ചെയ്തിട്ട് കാര്യം ഉണ്ടോ.തല അറുത്ത് വച്ചാലും കുലുങ്ങാത്ത കഠിന ഹൃദയർ ആണ് കോണ്ഗ്രസ്സ് നേതാക്കന്മാരെന്നായിരുന്നു ലതികാ സുഭാഷ് പ്രതിഷേധത്തോട് കോടിയേരിയുടെ പ്രതികരണം. കെ സുധാകരനെ പോലുള്ള മുതിർന്ന നേതാക്കൾക്ക് പോലും കോൺഗ്രസിൽ വിശ്വാസം നഷ്ടപ്പെട്ടെങ്കിൽ അത് സാധാരണ പ്രവര്‍ത്തകരുടെ വികാരമാണെന്നും കോടിയേരി തിരുവനന്തപുരത്ത് പ്രതികരിച്ചു 

കെ സുരേന്ദ്രൻ രണ്ട് മണ്ഡലത്തിൽ മത്സരിക്കുന്നത് രണ്ടിടത്തും വിജയസാധ്യത ഇല്ലാത്തത് കൊണ്ടാണെന്നും കോടിയേരി പറഞ്ഞു. ആൺ സുരേന്ദ്രൻ മതി പെൺ സുരേന്ദ്രൻ വേണ്ട എന്നു ബിജെപി തീരുമാനിച്ചു കാണുമെന്നായിരുന്നു ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിത്വ വിവാദത്തോട് കോടിയേരിയുടെ പ്രതികരണം 

Latest Videos
Follow Us:
Download App:
  • android
  • ios