ആര് ജയിച്ചാലും നിയമസഭയില്‍ സ്‌ത്രീ സാന്നിധ്യം; അങ്ങനെ ഒരേയൊരു മണ്ഡലം
വൈക്കം മണ്ഡലത്തിൽ ആരു ജയിച്ചാലും ഒരു വനിത നിയമസഭയിൽ എത്തും. മൂന്നു മുന്നണികളും വനിതാ സ്ഥാനാർഥികളെ നിർത്തിയിട്ടുള്ള ഏക മണ്ഡലം ആണ് വൈക്കം.
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകളുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമാവുകയാണ് കോട്ടയം ജില്ലയിലെ വൈക്കം നിയോജകമണ്ഡലം. എല്‍ഡിഎഫിനും യുഡിഎഫിനും എന്‍ഡിഎയ്‌ക്കും ഇവിടെ മത്സരിക്കുന്നത് വനിത സ്ഥാനാര്‍ഥികളാണ്.
സിപിഐയുടെ സി കെ ആശയാണ് നിലവില്‍ വൈക്കത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. 2016ല്‍ 24584 വോട്ടുകളുടെ ഭൂരിപക്ഷം നേടിയായിരുന്നു ആശയുടെ വിജയം. ആശയ്‌ക്ക് 61,997 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ കോണ്‍ഗ്രസിന്‍റെ അഡ്വ. എ സനീഷ്‌കുമാറിന് 37,413 വോട്ടുകളേ കിട്ടിയുള്ളൂ. ബിഡിജെഎസിലെ എന്‍ കെ നീലകണ്ഠന്‍(30,087 വോട്ടുകള്‍) ആയിരുന്നു മൂന്നാമത്.
ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍! ശ്വാസമടക്കിക്കണ്ട വോട്ടെണ്ണല്‍
ഇക്കുറിയും സി കെ ആശ തന്നെയാണ് എല്‍ഡിഎഫിനായി അങ്കത്തിനിറങ്ങുന്നത്. നാല്‍പത്തിനാലുകാരിയായ ആശയ്‌ക്ക് നിയമസഭയില്‍ ഇത് രണ്ടാം അങ്കമാണ്. ഇതിനോടകം പ്രചാരണത്തില്‍ സജീവമായിക്കഴിഞ്ഞു ആശ. വൈക്കം മണ്ഡലത്തില്‍ നിന്ന് എട്ട് പേര്‍ നിയമസഭയിലെത്തിയപ്പോള്‍ അവരിലെ ഏക വനിത സി കെ ആശയാണ്. വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെ പൊതുമണ്ഡലത്തിലെത്തിയ ആശ നിലവില്‍ സിപിഐ കോട്ടയം ജില്ലാ കൗൺസിൽ അംഗമാണ്.
അതേസമയം കോണ്‍ഗ്രസിലെ ഡോ. പി ആര്‍ സോനയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. നിയമസഭയിലേക്ക് മത്സരിക്കുന്നത് ഇതാദ്യം. കെപിസിസി ജനറല്‍ സെക്രട്ടറിയായ പി ആര്‍ സോന കോട്ടയം നഗരസഭാ അധ്യക്ഷയായിരുന്നു. എസ് എച്ച് മൗണ്ട് വാര്‍ഡില്‍ നിന്നാണ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. മാന്നാനം കെ ഇ കോളേജിൽ താത്കാലിക അധ്യാപികയായിരുന്ന സമയത്തായിരുന്നു രാഷ്ട്രീയപ്രവേശം.
ബിഡിജെഎസിന്‍റെ അജിതാ സാബുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
കോണ്‍ഗ്രസ് പട്ടികയില്‍ മൂന്ന് ഡോക്‌ടര്‍മാര്‍, രണ്ട് പിഎച്ച്‌ഡിക്കാര്‍, 9 വനിതകള്‍