കുറ്റ്യാടിയിൽ 'കലാപം' തന്നെ, സിപിഎമ്മിനെതിരെ വിമതസ്ഥാനാർത്ഥി വന്നേക്കും
കുറ്റ്യാടിയിൽ സിപിഎം ഏരിയ കമ്മിറ്റിയംഗത്തെ വിമതസ്ഥാനാർത്ഥിയാക്കാനാണ് നീക്കം. മുൻ ഡിവൈഎഫ്ഐ നേതാവിനെ രംഗത്തിറക്കിയേക്കുമെന്നാണ് വിമതസ്വരം ഉയർത്തുന്ന പ്രവർത്തകർ വ്യക്തമാക്കുന്നത്. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ മാത്രമേ അംഗീകരിക്കൂവെന്നും, സീറ്റ് രണ്ടിലയ്ക്ക് കൊടുക്കാനുള്ള നീക്കത്തെ അംഗീകരിക്കില്ലെന്നും പ്രവർത്തകർ വ്യക്തമാക്കുന്നു.
കോഴിക്കോട്: സിപിഎമ്മിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കം കുറ്റ്യാടിയിൽ കലാപത്തിലേക്ക് വഴി മാറുന്നു. എൽഡിഎഫിനായി രംഗത്തിറങ്ങുന്ന കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥിക്കെതിരെ സിപിഎം വിമതസ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. സിപിഎം ഏരിയ കമ്മിറ്റിയംഗത്തെ വിമതസ്ഥാനാർത്ഥിയാക്കാനാണ് നീക്കം നടക്കുന്നത്. ഇദ്ദേഹം മുൻ ഡിവൈഎഫ്ഐ നേതാവ് കൂടിയാണ്.
കുറ്റ്യാടിയിൽ സിപിഎം സ്ഥാനാർത്ഥിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സ്ഥാനാർത്ഥിയായേക്കുമെന്ന് ഏതാണ്ട് പ്രവർത്തകർ ഉറപ്പിച്ചിരുന്നതാണ്. ഇതിനായി പ്രാഥമിക പ്രചാരണ പ്രവർത്തനങ്ങളും തുടങ്ങി. അപ്പോഴാണ് അപ്രതീക്ഷിതമായി സീറ്റ് സിപിഎം കേരളാ കോൺഗ്രസ് എമ്മിന് നൽകുന്നത്. ഇതോടെ കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകർ കടുത്ത പ്രതിഷേധമാണുയർത്തിയത്. കേരളാ കോൺഗ്രസ് എമ്മിന് കുറ്റ്യാടിയിൽ എന്ത് പിൻബലമാണുള്ളതെന്നും, വടക്കൻ കേരളത്തിൽ ജയസാധ്യതയുള്ള ഒരു സീറ്റിലേക്ക് കേരളാ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥിയെ കെട്ടിയിറക്കുന്നത് എന്തിനെന്നും പ്രവർത്തർ ചോദിക്കുന്നു.
ഇതേത്തുടർന്ന് കുറ്റ്യാടിയിലെ സിപിഎം നേതാക്കളുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അടക്കം നിരവധി നേതാക്കൾ ചർച്ച നടത്തിയെങ്കിലും പ്രവർത്തകർ തരിമ്പുപോലും വഴങ്ങിയില്ല. മാത്രമല്ല, പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു. സീറ്റ് തിരിച്ചെടുക്കണമെന്ന് പാർട്ടി മണ്ഡലം കമ്മിറ്റി ഒറ്റക്കെട്ടായി നേതൃത്വത്തോട് ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാനനേതൃത്വം നിലപാടിൽ ഉറച്ചുനിന്നു. സീറ്റ് കേരളാ കോൺഗ്രസിന് തന്നെയെന്ന നിലപാടിൽ മാറ്റമില്ലെന്ന് കണ്ടതോടെ പ്രവർത്തകർ പരസ്യമായി വിമതസ്വരം ഉയർത്താൻ തന്നെ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായിട്ടാണ് ഇന്ന് വൈകിട്ട് കുറ്റ്യാടിയിൽ പ്രതിഷേധസംഗമം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈ യോഗത്തിനിടെ വിമതസ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് കുറ്റ്യാടിയിലെ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററാകട്ടെ പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. വിമതസ്വരങ്ങളെയെല്ലാം അദ്ദേഹം തള്ളിപ്പറയുകയും ചെയ്യുന്നു. കേന്ദ്രകമ്മറ്റിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഈ-മെയിൽ അയച്ച കുറ്റ്യാടി മണ്ഡലം കമ്മിറ്റി, തിരുത്തലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന് തന്നെയാണ് സംസ്ഥാനനേതൃത്വത്തിന്‍റെ തീരുമാനം. മുമ്പ് കൊയിലാണ്ടി സീറ്റ് ഐഎൻഎല്ലിന് നൽകിയപ്പോളും സമാനമായ രീതിയിൽ കേന്ദ്രനേതൃത്വം ഇടപെട്ട് സിപിഎം സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. ആ ചരിത്രം ഇവിടെയും ആവർത്തിച്ചേക്കുമെന്നാണ് കുറ്റ്യാടിയിലെ പ്രവർത്തകരുടെ പ്രതീക്ഷ. അതല്ലെങ്കിൽ സംസ്ഥാനനേതൃത്വവുമായി തുറന്ന പോരിനിറങ്ങാൻ തന്നെ ഒരുങ്ങുകയാണ് അവർ. 'കുറ്റ്യാടി കലാപം' മേഖലയിലെ സിപിഎമ്മിന്‍റെ വോട്ടുകളുടെ അടിത്തറയിളക്കുമോ?
കുറ്റ്യാടി സിപിഎമ്മിലെ പൊട്ടിത്തെറി വടകര താലൂക്കിലെ മൂന്നു മണ്ഡലങ്ങളിയെും ഇടതുമുന്നണിയുടെ പ്രകടനത്തെ ബാധിച്ചേക്കും. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കാനുളള തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് അണികളുടെ മുന്നറിയിപ്പ്.
പാര്‍ട്ടി അച്ചടക്കത്തിന്‍റെ സകല അതിരുകളും ഭേദിച്ച് പ്രവര്‍ത്തകര്‍ നല്‍കുന്ന ഈ മുന്നറിയിപ്പ് സിപിഎമ്മിന് പുതിയ അനുഭവമാണ്. അതും പാര്‍ട്ടി സംഘടനാ സംവിധാനം ഏറ്റവും ശക്തമായ കുറ്റ്യാടി പോലൊരു മേഖലയില്‍. വീടു കയറിയും പിരിവെടുത്തും പോസ്റ്റര്‍ഒട്ടിച്ചും മുന്നണിയെ വിജയത്തിലേക്ക് നയിക്കേണ്ട താഴെ തട്ടിലെ പ്രവര്‍ത്തകരും നേതാക്കളുമാണ് മുന്നണി തീരുമാനത്തെ തെരുവില്‍ വെല്ലുവിളിക്കുന്നത്. പ്രതിഷേധം കണ്ട് തീരുമാനം മാറ്റില്ലന്ന് പാര്‍ട്ടി വ്യക്തമാക്കിയതോടെ ഈ മേഖലയിലെ തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന ചോദ്യമാണ് ഉയരുന്നത്. നിലവിലെ ധാരണയനുസരിച്ച് വടകര താലൂക്കിനു കീഴിലുളള വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ അണികള്‍ക്കാവില്ല. ഘടക കക്ഷികളുടെ ശക്തി നോക്കാതെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളെല്ലാം തീറെഴുതിക്കൊടുത്തത് എന്ത് തീരുമാനമെന്ന് അണികള്‍ ചോദിക്കുന്നു.
കുറ്റ്യാടിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് ഉടലെടുത്ത ആഭ്യന്തര പ്രശ്നങ്ങളും ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണമാണ്. രണ്ട് വട്ടം എംഎല്‍എയായ കെകെ ലതികയ്ക്ക് മൂന്നാം വട്ടവും സീറ്റ് നല്‍കുന്നതിനു പകരം കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ പരിഗണിക്കണമെന്നതായിരുന്നു താഴെത്തട്ടിലെ അഭിപ്രായം. എന്നാല്‍ നേതൃത്വം വഴങ്ങിയില്ല. ഫലം കെ കെ ലതികയ്ക്ക് 1157 വോട്ടിന്‍റെ തോല്‍വി. ലതികയുടെ തോല്‍വിക്കു കാരണക്കാരായ കുറ്റ്യാടിയിലെ പാര്‍ട്ടി പ്രവര്‍ത്തകരട് കണക്കുതീര്‍ക്കാനെന്ന നിലയിലാണ് ജില്ലാ നേതൃത്വം ഈ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഏതായാലും കഴിഞ്ഞ തവണ കുറ്റ്യാടിയില്‍ കഷ്ടിച്ച് കടന്നുകൂടിയ ലീഗിലെ പാറയ്ക്കല്‍ അബ്ദുളളയ്ക്ക് ഈ കാഴ്ചകള്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
- 2021 kerala election results
- Asianet C fore Survey
- Asianet News C Fore Survey 2021
- Asianet News C Fore Survey Results
- Asianet News KPL
- Asianet News Kerala Political League
- Asianet News Vote Race
- Kerala Assembly Election 2021
- candidates in kerala election 2021
- election 2021
- election in kerala 2021
- election news kerala 2021
- election results 2021
- election results 2021 kerala
- election results kerala 2021 live
- kerala assembly election 2021 candidates list
- kerala assembly election 2021 date
- kerala assembly election 2021 opinion poll
- kerala assembly election 2021 results
- kerala assembly election 2021 survey
- kerala election 2021 candidates
- kerala election date 2021
- kerala election survey 2021
- kerala legislative assembly election 2021