'ഇത്ര കൃത്യം കണക്കുണ്ടെങ്കിൽ ആ കള്ളവോട്ട് ചെന്നിത്തല തന്നെ ചേർത്തതാകും', കടകംപള്ളി

വോട്ടർപട്ടികയിൽ ഇരട്ടിപ്പുകൾ ഉണ്ടെന്ന് പ്രവർത്തകർ തന്നെ പറയുന്നുണ്ട്. അത് പരിഹരിക്കാനാണ് നോക്കണ്ടത്. ഒരു മാതിരി തരം താണ ആരോപണങ്ങൾ ഉന്നയിക്കരുത് - എന്ന് കടകംപള്ളി. 

kerala assembly elections 2021 kadakampally surendran responds to bogus voters list allegation of chennithala

തിരുവനന്തപുരം: കേരളത്തിൽ സംസ്ഥാനവ്യാപകമായി വോട്ടർപട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതിന് പിന്നിൽ സിപിഎം - ബിജെപി ഡീലാണെന്ന ആരോപണം തരം താഴ്ന്നതാണ്. ഇത്തരം തരംതാഴ്ന്ന ആരോപണമല്ലാതെ പ്രതിപക്ഷനേതാവിന് ഒന്നും പറയാനില്ലേ എന്നും കടകംപള്ളി ചോദിച്ചു. കഴക്കൂട്ടം മണ്ഡലത്തിലെ കള്ളവോട്ടിന്‍റെ കണക്ക് ചെന്നിത്തല പുറത്തുവിട്ടല്ലോ എന്ന് ചോദിച്ചപ്പോൾ, ഇങ്ങനെ കൃത്യം കണക്കുകൾ ചെന്നിത്തലയുടെ പക്കലുണ്ടെങ്കിൽ ആ കള്ളവോട്ടുകൾ ചെന്നിത്തല തന്നെ ചേർത്തതാകും എന്നായിരുന്നു കടകംപള്ളിയുടെ മറുപടി. 

വോട്ടർപട്ടികയിൽ ഇരട്ടിപ്പുകൾ ഉണ്ടെന്ന് പ്രവർത്തകർ തന്നെ പറയുന്നുണ്ട്. അത് പരിഹരിക്കാനാണ് നോക്കണ്ടത് - എന്ന് കടകംപള്ളി. 

കഴക്കൂട്ടത്ത് 4506 കള്ളവോട്ടുകളുണ്ടെന്നാണ് ചെന്നിത്തല ആരോപിച്ചത്. ഉദുമ, കൊല്ലം, തൃക്കരിപ്പൂർ, നാദാപുരം, കൂത്തുപറമ്പ് എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിലെ കണക്കും ചെന്നിത്തല പുറത്തുവിട്ടു. ഇതിന് പിന്നിൽ സിപിഎം - ബിജെപി ഡീലാണെന്നും, ഇങ്ങനെ കള്ളവോട്ടർമാരെ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios