മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി, ദൃശ്യങ്ങൾ പകര്‍ത്തുന്നതിനെതിരെ ബിജെപിയുടെ പ്രതിഷേധം

തൃക്കാക്കരയിലെ ബിജെപി സ്ഥാനാർത്ഥി എസ് സജിയുടെ ഭാര്യയാണ് ദൃശ്യങ്ങൾ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്തത്.

Kerala assembly election 2021 Mammootty voting controversy

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിന് എതിരെ ബിജെപിയുടെ പ്രതിഷേധം. തൃക്കാക്കരയിലെ ബിജെപി സ്ഥാനാർത്ഥി എസ് സജിയുടെ ഭാര്യയാണ് മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെ  പ്രതിഷേധമുയർത്തിയത്. 

മമ്മൂട്ടിയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ദൃശ്യങ്ങൾ പകർത്തുന്നത് മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു ഇവരുടെ ആരോപണം. എന്നാൽ ഈ സമയം ബൂത്തിൽ മറ്റു വോട്ടർമാർ ആരുമുണ്ടായിരുന്നില്ല. ബിജെപിയുടെ എതിർപ്പിനെ തുടർന്ന് മാധ്യമ പ്രവർത്തകരെ പൊലീസ് തള്ളി നീക്കാൻ ശ്രമിച്ചതോടെയാണ് വാക്കേറ്റമുണ്ടായത്.  

പ്രതിഷേധത്തിനിടെ മമ്മൂട്ടി വോട്ട് ചെയ്തു മടങ്ങി. വോട്ട് ചെയ്തെന്നും കൊവിഡ് ആയതിനാൽ എല്ലാവരും സൂക്ഷിക്കണമെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിൽ പൊന്നുരുന്നി സി എൽ പി സ്‌കൂളിലായിരുന്നു ഇത്തവണ മമ്മൂട്ടിക്ക് വോട്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios