കെ ബാബുവിനെ വ്യക്തിപരമായി അധിക്ഷേപിക്കാനില്ല, അഞ്ച് കൊല്ലം കൊണ്ട് ആരെയും തൂക്കിക്കൊന്നിട്ടില്ല: എം സ്വരാജ്
വിജിലൻസിന്റെ ക്ലീൻ ചിറ്റിൽ എം സ്വരാജ് പരോക്ഷമായി അവിശ്വാസം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിന് മുൻപ് ചില ഉദ്യോഗസ്ഥരെ സമീപിച്ചാൽ അനുകൂല റിപ്പോർട്ട് കിട്ടുമെന്ന് പലരും പറയുന്നു
കൊച്ചി: മുൻ മന്ത്രി കെ ബാബുവിന്റെ തൃപ്പൂണിത്തുറയിലെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് സിപിഎം സ്ഥാനാർത്ഥിയും യുവനേതാവുമായ എം സ്വരാജ്. കെ ബാബുവിനെ വ്യക്തിപരമായി അധിക്ഷേപിക്കാനില്ലെന്നും അദ്ദേഗത്തിനെതിരെ കേസ് കൊടുത്തത് തങ്ങളല്ലെന്നും സ്വരാജ് പറഞ്ഞു. ആരോപണം ഉന്നയിച്ചതും പരാതി നൽകിയതും കോൺഗ്രസ് കുടുംബത്തിൽ പെട്ടവർ തന്നെയാണ്. അഞ്ച് കൊല്ലം കൊണ്ട് ആരെയും തൂക്കിക്കൊന്ന ചരിത്രമില്ലെന്നും സ്വരാജ് പറഞ്ഞു.
അതേസമയം വിജിലൻസിന്റെ ക്ലീൻ ചിറ്റിൽ എം സ്വരാജ് പരോക്ഷമായി അവിശ്വാസം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിന് മുൻപ് ചില ഉദ്യോഗസ്ഥരെ സമീപിച്ചാൽ അനുകൂല റിപ്പോർട്ട് കിട്ടുമെന്ന് പലരും പറയുന്നു. അക്കാര്യങ്ങൾ ജനങ്ങൾ ചർച്ച ചെയ്യട്ടെ. തന്നെ പപ്പടം പോലെ പൊട്ടിക്കുമെന്നാണ് കഴിഞ്ഞ തവണ കെ ബാബു പറഞ്ഞത്. അഞ്ച് വർഷം മുൻപ് പറഞ്ഞതൊക്കെ കെ ബാബു ആവർത്തിക്കുകയാണെന്നും സ്വരാജ് പറഞ്ഞു.