ചരിത്രത്തിലാദ്യമായി തപാല്‍ വോട്ട് ചെയ്ത് കെ ആര്‍ ഗൗരിയമ്മ

ഇത്തവണ 80 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ഗൗരിയമ്മ തപാല്‍ വോട്ടിന് അപേക്ഷിച്ചത്. 

k r Gowri Amma makes postal vote for first time

ആലപ്പുഴ :ചരിത്രത്തിലാദ്യമായി തപാല്‍ വോട്ട് ചെയ്ത് കെആര്‍ഗൗരിയമ്മ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന ഗൗരിയമ്മയ്ക്ക് തപാല്‍ വോട്ടിലൂടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് വീട്ടില്‍ വീണു പരുക്കേറ്റ ഗൗരിയമ്മ തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നെങ്കിലും ചട്ടമനുസരിച്ച് അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

ഇത്തവണ 80 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ഗൗരിയമ്മ തപാല്‍ വോട്ടിന് അപേക്ഷിച്ചത്. ഇന്നലെ 11.30 ന് ആലപ്പുഴ ചാത്തനാട് കളത്തിപ്പറമ്പില്‍ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ ഗൗരിയമ്മയ്ക്ക് രേഖകള്‍ കൈമാറി, വോട്ടു ചെയ്തു തിരികെ വാങ്ങി.

1948 ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു മുതല്‍ വോട്ടു ചെയ്യുന്ന ഗൗരിയമ്മ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്തിട്ടുണ്ട്. 1948 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഗൗരിയമ്മയുടെ ആദ്യവോട്ടും സ്വന്തം പേരിലായിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും ഇത്തവണ തപാല്‍ വോട്ടിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios