പട്ടിക വൈകുന്നതിൽ അസംതൃപ്തി പരസ്യമാക്കി കെ മുരളീധരൻ; നേമത്ത് ഇത്രയും ബഹളമൊന്നുമില്ലാതെയും ജയിക്കാം

നേമത്ത് ഇത്രയും ബഹളമൊന്നുമില്ലാതെ ജയിക്കാമെന്നും താനെവിടെ മത്സരിക്കാനും തയ്യാറാണെന്ന് പറഞ്ഞ കെ മുരളീധരൻ നേമത്ത് നിൽക്കാൻ താൻ പ്രത്യേക പ്രതിഫലമോ ഫോർമുലയോ ഉണ്ടാക്കില്ലെന്നും കൂട്ടിച്ചേർത്തു.

k muraleedharan publicizes his unhappiness in delay announcing congress candidate list

കോഴിക്കോട്: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി കെ മുരളീധരൻ. ഐശ്വര്യ യാത്രയുടെ ഐശ്വര്യം കളയരുതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. സ്ഥാനാർത്ഥി നിർണയം നീട്ടിക്കൊണ്ടു പോകേണ്ടതില്ലെന്ന് പറ‌ഞ്ഞ മുരളീധരൻ സ്ഥാനാർഥി പട്ടികയെ പറ്റി പ്രതിഷേധങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞു. 

നേമത്ത് ഇത്രയും ബഹളമൊന്നുമില്ലാതെ ജയിക്കാമെന്നും താനെവിടെ മത്സരിക്കാനും തയ്യാറാണെന്ന് പറഞ്ഞ കെ മുരളീധരൻ നേമത്ത് നിൽക്കാൻ താൻ പ്രത്യേക പ്രതിഫലമോ ഫോർമുലയോ ഉണ്ടാക്കില്ലെന്നും കൂട്ടിച്ചേർത്തു. നേമത്തിന്റെ പേരിൽ ആവശ്യമില്ലാത്ത ഭയമുണ്ടാകേണ്ട കാര്യമില്ല. ഏത് സ്ഥാനാർത്ഥിയെ നിർത്തിയാലും നേമത്ത് ജയിക്കാനാകുമെന്നാണ് മുരളീധരൻ പറയുന്നത്. നേമത്തിന്റെ കാര്യത്തിൽ ആത്മവിശ്വാസക്കുറവിന്റെ കാര്യമില്ലെന്നാണ് മുരളീധരൻ്റെ പക്ഷം. 

ബിജെപിയെ ഭയമില്ലെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് ഇൻകം ടാക്സ് റെയ്ഡ് നടത്തി തന്നെ ഭീഷണിപ്പെടുത്താനാവില്ലെന്നും കൂട്ടിച്ചേർത്തു. ദുർബലരായ ഘടകകക്ഷികൾക്ക് സീറ്റ് കൊടുത്തതാണ് കഴിഞ്ഞ തവണ തിരിച്ചടിയായത്. മത സാമൂഹ്യ നേതാക്കൾ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടപെട്ടിട്ടില്ലെന്ന് അവകാശപ്പെട്ട മുരളി മലമ്പുഴ പോലുള്ള സ്ഥിരം തോൽക്കുന്ന സീറ്റ് പോലും ഘടകകക്ഷികൾക്ക് കൊടുക്കാൻ ചില നേതാക്കൾ സമ്മതിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. 

പിസി ചാക്കോ കോൺഗ്രസ് വിട്ടത് നഷ്ടമാണെന്ന് പറഞ്ഞ മുരളി പോയാൽ സുഖം എന്ന് കരുതുന്നവർക്ക് സന്തോഷിക്കാൻ ഇട കൊടുക്കേണ്ടിയിരുന്നില്ലെന്നും പറഞ്ഞു. വടകര സീറ്റ് ആർഎംപിക്കാണെന്നും അവിടെ ആര് മത്സരിച്ചാലും ഒരു കുഴപ്പവുമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios