'ഒരു സ്ത്രീയെപ്പോലും ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനായില്ല'; ജയസാധ്യതാ വാദമുയര്‍ത്തി സ്ത്രീകളെ തഴയുന്നതായി ശൈലജ

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരുവനിതയെപ്പോലും കോണ്‍ഗ്രസിന് ജയിപ്പിക്കാനായില്ല. ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഷാനിമോള്‍ ഉസ്മാന്‍ നിയമസഭയിലെത്തിയതെന്നതും മന്ത്രി ഓര്‍മ്മിപ്പിച്ചു. 
 

K K Shailaja  respond on whether women get importance on election

കണ്ണൂര്‍: മട്ടന്നൂര്‍ സിപിഎമ്മിന്‍റെ ഉറച്ച കോട്ടയെന്നും ജയം ഉറപ്പെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. കണ്ണൂരില്‍ മാത്രമല്ല മറ്റ് ജില്ലകളിലും പ്രചാരണത്തിനായി ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സ്ത്രീകള്‍ തഴയപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പലഘടകങ്ങള്‍ പരിഗണിക്കും. ഇതില്‍ ജയസാധ്യതാ വാദമുയര്‍ത്തി സ്ത്രീകളെ തഴയുന്നുണ്ട്.  സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം എല്‍ഡിഎഫ് തന്നെയാണ് കൊടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 

പൊതുരംഗത്ത് നന്നായി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. അവസരങ്ങള്‍ നിഷേധിക്കപ്പെട്ടത് കൊണ്ടാകാം ലതികാ സുഭാഷ് അടക്കമുള്ളവര്‍ പ്രതിഷേധത്തിന് ഇറങ്ങിയത്. സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് കൊടുത്തിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരുവനിതയെപ്പോലും കോണ്‍ഗ്രസിന് ജയിപ്പിക്കാനായില്ല. ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഷാനിമോള്‍ ഉസ്മാന്‍ നിയമസഭയിലെത്തിയതെന്നതും മന്ത്രി ഓര്‍മ്മിപ്പിച്ചു. 
 

Latest Videos
Follow Us:
Download App:
  • android
  • ios