നെടുമങ്ങാട് ജി.ആര്‍.അനിൽ, തൃശ്ശൂരിൽ പി.ബാലചന്ദ്രൻ: സിപിഐ പട്ടിക ഇങ്ങനെ
ചടയമംഗലം,ഹരിപ്പാട്,പറവൂർ,നാട്ടിക സീറ്റുകളിൽ രണ്ട് ദിവസത്തിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കാനം.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. 21 സീറ്റുകളിലേക്കാണ് സിപിഐ ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ചടയമംഗലം,ഹരിപ്പാട്,പറവൂർ,നാട്ടിക സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചിട്ടില്ല. ഈ നാല് സീറ്റിൽ രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാവുമെന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ തവണ 27 സീറ്റുകളിലാണ് സിപിഐ മത്സരിച്ചതെന്നും എന്നാൽ മുന്നണിയിലേക്ക് പുതുതായി പാര്‍ട്ടികൾ വന്ന സാഹചര്യത്തിൽ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ രണ്ടെണ്ണം ഇക്കുറി അവര്‍ക്ക് വിട്ടുകൊടുത്തുവെന്ന് കാനം പറഞ്ഞു. സിറ്റിംഗ് സീറ്റുകളൊന്നും പാര്‍ട്ടി വിട്ടുകൊടുത്തിട്ടില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക
1.നെടുമങ്ങാട്- ജി ആർ അനിൽ
2.ചിറയിൻകീഴ് -വി ശശി
3.ചാത്തന്നൂർ- ജി എസ് ജയലാൽ
4. പുനലൂർ -പിഎസ് സുപാൽ
5. കരുനാഗപ്പള്ളി- ആർ രാമചന്ദ്രൻ
6. ചേർത്തല -പി പ്രസാദ്
7. വൈക്കം- സി.കെ ആശ
8. മൂവാറ്റുപുഴ -എൽദോ എബ്രഹാം
9. പീരുമേട് -വാഴൂർ സോമൻ
10. തൃശൂർ -പി ബാലചന്ദ്രൻ
11. ഒല്ലൂർ- കെ രാജൻ
12. കയ്പ്പമംഗലം- ഇ.ടി. ടൈസൺ
13. കൊടുങ്ങല്ലൂർ- വി ആർ സുനിൽകുമാർ
14. പട്ടാമ്പി- മുഹമ്മദ് മുഹ്സിൻ
15. മണ്ണാർക്കാട് -സുരേഷ് രാജ്
16. മഞ്ചേരി -അബ്ദുൾ നാസർ
17. തിരൂരങ്ങാടി- അജിത്ത് കോളോടി
18. ഏറനാട്- കെ ടി അബ്ദുൽ റഹ്മാൻ
19. നാദാപുരം- ഇ കെ വിജയൻ
20. കാഞ്ഞങ്ങാട് -ഇ ചന്ദ്രശേഖരൻ
21. അടൂർ- ചിറ്റയം ഗോപകുമാർ