കോണ്‍ഗ്രസ് സ്ഥാനാർത്ഥികൾ ആരൊക്കെ? അന്തിമപട്ടികയ്ക്ക് രൂപം നൽകാൻ ഇന്ന് ദില്ലിയിൽ യോഗം

  • ദില്ലി ചര്‍ച്ചയില്‍ 92 സീറ്റുകളിലേക്കുള്ള അന്തിമ പട്ടികക്കായിരിക്കും രൂപം നല്‍കുക
  • അന്തിമ ചര്‍ച്ചയില്‍ രാഹുല്‍ഗാന്ധിയും പങ്കെടുക്കും
congress high command discuss today kerala candidate list

ദില്ലി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ക്ക് ഇന്ന് ദില്ലിയില്‍ തുടക്കം. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച് കെ പാട്ടീല്‍ അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഇന്ന്  യോഗം ചേരും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

ദില്ലി ചര്‍ച്ചയില്‍ 92 സീറ്റുകളിലേക്കുള്ള അന്തിമ പട്ടികക്കായിരിക്കും രൂപം നല്‍കുക. അന്തിമ ചര്‍ച്ചയില്‍ രാഹുല്‍ഗാന്ധിയും പങ്കെടുക്കും.  21 സിറ്റിംഗ് സീറ്റുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. കേരളത്തില്‍ നടന്ന സ്ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം രണ്ട് മുതല്‍ അഞ്ച് പേര്‍ വരെ അടങ്ങുന്ന ചുരുക്കപ്പട്ടികയാണ് ഒരോ മണ്ഡലത്തിലേക്കും തയ്യാറാക്കിയിരിക്കുന്നത്.

പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും, യുവാക്കള്‍ക്കും  അവസരം നല്‍കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമുള്ളതിനാല്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെയും പ്രതീക്ഷിക്കാം. അറുപത് ശതമാനത്തോളം പുതുമുഖങ്ങളായിരിക്കും മത്സരിക്കാനിറങ്ങുകയെന്ന് നേരത്തെ എച്ച് കെ പാട്ടീല്‍ വ്യക്തമാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios