മഞ്ചേശ്വരത്തും സിപിഎമ്മിൽ തർക്കം; കെ ആർ ജയാനന്ദൻ്റെ പേര് മണ്ഡലം കമ്മിറ്റി തള്ളി

മണ്ഡലം കമ്മിറ്റിയിൽ പങ്കെടുത്ത  33 പേരിൽ ജയാനന്ദനെ അനുകൂലിച്ചത് അഞ്ച് പേര്‌‍‍ മാത്രമാണ്.  ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒഴികെ മറ്റെല്ലാ സെക്രട്ടറിമാരും എതിർത്തു. സ്ഥാനാർത്ഥിക്ക് ജനപിന്തുണ  ഇല്ലെന്നാണ് കമ്മിറ്റിയിലുയർന്ന വിമർശനം

conflict in in manjeswaram cpm on k r jayanandan candidateship

കാസർ​കോട്: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി മഞ്ചേശ്വരത്തും സിപിഎമ്മിൽ തർക്കം. പാർട്ടിയുടെ സ്ഥാനാർത്ഥി നിർദ്ദേശം മണ്ഡലം കമ്മിറ്റി തള്ളി. കെ ആർ ജയാനന്ദൻ്റെ പേരാണ് മഞ്ചേശ്വരത്തെ സി പി എം മണ്ഡലം കമ്മിറ്റി തള്ളിയത്. 

കെ ആർ ജയാനന്ദൻ്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനം ജില്ലാ കമ്മിറ്റിയുടെ പുനപരിശോധനക്ക് വിട്ടു. മണ്ഡലം കമ്മിറ്റിയിൽ പങ്കെടുത്ത  33 പേരിൽ ജയാനന്ദനെ അനുകൂലിച്ചത് അഞ്ച് പേര്‌‍‍ മാത്രമാണ്.  ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒഴികെ മറ്റെല്ലാ സെക്രട്ടറിമാരും എതിർത്തു. സ്ഥാനാർത്ഥിക്ക് ജനപിന്തുണ  ഇല്ലെന്നാണ് കമ്മിറ്റിയിലുയർന്ന വിമർശനം. ജയാനന്ദക്ക് ഹിന്ദു വോട്ടുകൾ സമാഹരിക്കാൻ കഴിയില്ലെന്നും വിമർശനം ഉയർന്നു. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ജയാനന്ദ. 

Read Also: സിപിഐ സ്ഥാനാർത്ഥി പട്ടികയായി; നാലിടങ്ങളിൽ തീരുമാനം നാളെ; വനിതാ സ്ഥാനാർത്ഥി ഒരിടത്തു മാത്രം...
 

Latest Videos
Follow Us:
Download App:
  • android
  • ios