തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് വോട്ട് ചെയ്യാൻ ഒരുക്കിയ സൗകര്യം പാളിയെന്ന് പരാതി
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ ഒരുക്കിയ സൗകര്യം പാളിയെന്ന് പരാതി. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ വലിയ ക്യൂ കാരണം പലരും വോട്ട് ചെയ്യാതെ മടങ്ങി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ ഒരുക്കിയ സൗകര്യം പാളിയെന്ന് പരാതി. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ വലിയ ക്യൂ കാരണം പലരും വോട്ട് ചെയ്യാതെ മടങ്ങി. പോസ്റ്റൽ വോട്ട് പഴയ രീതിയിലാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എൻജിഒ അസോസിയേഷൻ ആരോപിച്ചു
തപാൽ വോട്ടിൽ കൃത്രിമം കാണിക്കൂന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തവണ തപാൽ വോട്ട് ചെയ്യാൻ പ്രത്യേകസൗകര്യം ഒരുക്കിയത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ഒരോ മണ്ഡലങ്ങളിലും ഒരു കേന്ദ്രം ഒരുക്കി. വ്യാഴം മൂതൽ മൂന്ന് ദിവസമായിരുന്നു സൗകര്യം. ഇത്തവണ 40000 അധികം ബൂത്തുള്ളതിനാൽ പോളിങ് ഉദ്യോഗസ്ഥർ കൂടി.
ഒരു മണ്ഡലത്തിൽ ഒരു കേന്ദ്രം മാത്രമാണുള്ളത്. ഇവിടെ ഒരു ബൂത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ പല കേന്ദ്രങ്ങളിലും ക്യൂ നീണ്ടു. മണിക്കൂറുകൾ ക്യൂ നിന്ന പല ഉദ്യോഗസ്ഥരും വോട്ട് ചെയ്യാതെ മടങ്ങി. മൂന്നിലൊന്ന് പേർക്ക് മാത്രമാണ് വോട്ട് ചെയ്യാൻ കഴിഞ്ഞതെന്നും ആവശ്യത്തിന് സൗകര്യമൊരുക്കാത്ത് മനപൂർവ്വമാണെന്നുമാണ് എൻജിഒ അസോസിയേഷൻ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ സൗകര്യമൊരുക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് എൻജിഒ യൂണിയന്റെയും പരാതി. വോട്ട് ചെയ്യാൻ കഴിയാത്ത ഉദ്യോഗസ്ഥർക്ക് ഇനിയും സൗകര്യമൊരുക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.