'നുണ പ്രചാരണം നടക്കില്ല', യുഡിഎഫിനോടും ബിജെപിയോടും മുഖ്യമന്ത്രി പിണറായി

കേരളത്തെ ഉന്നത വിദ്യാഭ്യസ മേഖലയിലെ ഹബ് ആക്കിമാറ്റാനാണ് എൽഡിഎഫ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

cm pinarayi vijayan ldf convention palakkad kerala

പാലക്കാട്: നുണ പ്രചാരണം നടത്തി എൽഡിഎഫിനെ നേരിടാനാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ബിജെപിയുടേയും ശ്രമമെന്നും അത് നടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സർക്കാരിനെ വിമർശിക്കുന്നവർക്ക് മോദിയെ വിമർശിക്കാൻ നാവു പൊന്തുന്നില്ലെന്നും ബിജെപിക്ക് അലോസരമുണ്ടാക്കുന്ന വിമർശനം വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസെന്നും പിണറായി വിമര്‍ശിച്ചു. 

കേരളത്തെ ഉന്നത വിദ്യാഭ്യസ മേഖലയിലെ ഹബ് ആക്കിമാറ്റാനാണ് എൽഡിഎഫ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സ്കൂളുകളിലെ പ്രശ്നങ്ങൾ പരിഹരിച്ച ഉന്നത വിദ്യാഭ്യസ മേഖലയിലെ ഇല്ലായ്മകളും പരിഹരിക്കും. സെന്റര്‍ ഓഫ് എക്സലൻസ്, ഗവേഷണത്തിന് പ്രാധാന്യം നൽകും. ഗവേഷകരും വിഷയവും സമൂഹത്തിന്റെ ഉന്നമനത്തിന് ഉപയോഗിക്കുമെന്നും പിണറായി  പാലക്കാട് എൽഡിഎഫ്  തെര‍ഞ്ഞെടുപ്പ് കൺവെഷനിൽ പറഞ്ഞു. 

കൊവിഡിന് മുന്നിൽ പല രാജ്യങ്ങളും വിറങ്ങലിച്ച് വീണപ്പോഴും കേരളത്തിന് പതര്‍ച്ചയുണ്ടായില്ല. കൊവിഡ് ബാധിക്കാത്ത ഏറ്റവും കൂടുതൽ പേര്‍ കേരളത്തിലാണുള്ളത്. കൊവിഡ് മരണവും ഏറ്റവും കുറവ് കേരളത്തിലാണ്. ലോകംനമ്മെ അത്ഭുതത്തോടെയാണ് നോക്കുന്നതെന്നും 2016 ൽ നിന്നും വ്യത്യസ്തമായി ഏത് മഹാമാരിയെയും നേരിടാൻ സജ്ജം എന്ന നിലയിലേക്ക് ആരോഗ്യരംഗം മാറിയെന്നും  പിണറായി പറഞ്ഞു. 

അധികാരത്തിലേറിയാൽ ലൈഫ് പദ്ധതി പിരിച്ച് വിടുമെന്ന യുഡിഎഫ് നേതാക്കളുടെ പ്രഖ്യാപനത്തെ വിമ‍ശിച്ച പിണറായി എൽഡിഎഫ് സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിൽ 2.5 ലക്ഷം വീടുകൾ പൂര്‍ത്തിയാക്കിയെന്നും അറിയിച്ചു. 1.5 ലക്ഷത്തോളം വീടുകളുടെ പണി പൂര്‍ത്തിയാകേണ്ടതായുണ്ട്. പദ്ധതിയിൽ അപേക്ഷിച്ച അര്‍ഹരായ മുഴുവൻ പേർക്കും വീടുനൽകാനാണ് എൽഡിഎഫ് നയമെന്നും പിണറായി കൂട്ടിച്ചേ‍ര്‍ത്തു. 

യുഡിഎഫ് സര്‍ക്കാര്‍ ക്ഷേമ പെൻഷനിൽ 18 മാസത്തെ കുടിശ്ശികയായിരുന്നു വരുത്തിയത്. ഇത് കൊടുത്ത് തീര്‍ത്ത എൽഡിഎഫ് സര്‍ക്കാര്‍ ക്ഷേമ പെൻഷനുകൾ കുട്ടി. നിലവിൽ നൽകുന്ന 1600 ൽ നിന്ന് 2000 ലേക്ക് ക്ഷേമപെൻഷനുകൾ എൽഡിഎഫ് ഉയർത്തുമെന്നും പിണറായി വ്യക്തമാക്കി. പാവങ്ങളോട് ഒരു കനിവും കാണിക്കാത്തതാണ് യുഡിഎഫ് സമീപനം. പ്രതിപക്ഷം പറഞ്ഞ അധിഷേപം അർഹിക്കുന്ന സ്ഥാപനമല്ല പിഎസ്സി. ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ക്യാമ്പെയിനായിരുന്നു യുഡിഎഫും കോൺഗ്രസും ബിജെപിയും പിഎസ്സിയുമായി ബന്ധപ്പെട്ട് നടത്തിയത്. റിക്കോര്‍ഡ് നിയമനമാണ് പിഎസ്സിയിലൂടെ നൽകിയതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios