എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ, വിശദീകരണം തൃപ്തികരമല്ല; വൈദ്യുതി കരാറിൽ അഴിമതി ആരോപണം ആവർത്തിച്ച് ചെന്നിത്തല

25 വർഷം അദാനിക്ക് കൊള്ളയടിക്കാൻ അവസരം നൽകിയിട്ട് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് ആണ് അദാനിയുമായി കരാർ ഉണ്ടാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.

chennithala repeatedly alleges corruption in power contract with adani

ആലപ്പുഴ: അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 25 വർഷം അദാനിക്ക് കൊള്ളയടിക്കാൻ അവസരം നൽകിയിട്ട് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. രണ്ടാമതൊരു കര ാർ കൂടി സർക്കാർ അദാനിയുമായി ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് ആണ് അദാനിയുമായി ഈ കരാർ ഉണ്ടാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.

പിണറായി-അദാനി കൂട്ടുകെട്ടാണ് വൈദ്യുതി കരാറിന് പിന്നിലുള്ളത്. ഗ്യാരന്റി ഉറപ്പ് വരുത്തണം എന്ന് കരാറിൽ ഉണ്ട്. ഇടത് കൈ കൊണ്ടും വലത് കൈ കൊണ്ടും അദാനിയെ പിണറായി സഹായിക്കുന്നു. ഇതു കൊണ്ട് ദോഷമുണ്ടാകുന്നത് ഉപഭോക്താക്കൾക്കാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടി പ്രതീക്ഷിച്ചത് തന്നെയാണ്. തന്റെ സമനില തെറ്റിയെന്ന എം എം മണിയുടെ പ്രതികരണം കാര്യമാക്കുന്നില്ല. എല്ലാ ആരോപണങ്ങളിലും ഇതാണ് മന്ത്രിമാർ പറയുന്നത്. എന്നാൽ ആരോപണം എല്ലാം വാസ്തവം എന്ന് തെളിഞ്ഞു.

താൻ ഉന്നയിച്ച ഓരോ ആരോപണങ്ങളിൽ സർക്കാരിന് പുറകോട്ട് പോകേണ്ടി വന്നു. സ്പ്രിംഗ്ളറടക്കം അഴിമതി ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും തന്റെ സമനില തെറ്റിയെന്ന് തന്നെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയും പറഞ്ഞത് പിന്നീടെന്തായി?ആയിരം കോടി അദാനിക്ക് കിട്ടുമ്പോൾ എത്ര കമ്മീഷൻ കിട്ടി എന്ന് മാത്രം മുഖ്യമന്ത്രി പറഞ്ഞാൽ മതി. കുറഞ്ഞ വിലയ്ക്ക് സോളാർ, ജലവൈദ്യുതി കിട്ടുമ്പോൾ എന്തിനാണ് അദാനിയിൽ നിന്ന് കൂടിയ വിലക്ക് വാങ്ങുന്നത്?സെക്കി ഇടനിലക്കാർ, കമ്മീഷൻ വാങ്ങുന്നുണ്ട്. അദാനിയുമായി മറ്റൊരു കരാർ കഴിഞ്ഞ മാസം കെ എസ് ഇ ബി ഉണ്ടാക്കിയിട്ടുണ്ട്. അദാനിയുമായി മറ്റൊരു കരാർ കഴിഞ്ഞ മാസം കെ എസ് ഇ ബി ഉണ്ടാക്കിയിട്ടുണ്ട്. പിണറായി സർക്കാർ കോർപ്പറേറ്റുകൾക്ക് കീഴടങ്ങി. രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടം ഈ കരാറിൽ ഉണ്ട്. പിണറായിക്ക് എതിരായ കേസുകൾ എങ്ങും എത്താത്തതിന് കാരണം ഈ കൂട്ടുകെട്ട്. 

ശബരിമല വിഷയത്തിൽ തൃപ്തികരമായ നിലപാട് മുഖ്യമന്ത്രി പറയുന്നില്ല.  സർക്കാർ നിലപാട് വ്യക്തമാക്കാത്തത് ജനങ്ങളെ കബളിപ്പിക്കലാണ്. 
പാർട്ടി നിലപാട് യെച്ചൂരി പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി തികഞ്ഞ പരാജയമാണ്. ശബരിമലയിൽ പഴയ നിലപാട് അദ്ദേഹം തുടരുന്നു. സർക്കാർ സത്യവാങ്മൂലം പിൻവലിച്ച് യുവതീപ്രവേശനം വിലക്കുന്ന സത്യവാങ്മൂലം നൽകുമോ? ചെയ്ത തെറ്റിൽ മാപ്പ് പറയുമോ?
ഇത്ര പിടിപ്പുകേട്ട മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ അഴിമതി ഒന്നും അറിയുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ഓഫീസ് പോലും ഭരിക്കാൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെ കേരളം ഭരിക്കും. 
ധാർഷ്ട്യവും ധിക്കാരവും അഹങ്കാരവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. കള്ളത്തരങ്ങൾ പുറത്തു വരുമെന്ന പേടിയാണ് മുഖ്യമന്ത്രിക്ക്. 
ശതകോടീശ്വരൻ മാർക്ക് വേണ്ടിയുള്ള ഭരണമാണ് കേരളത്തിൽ നടക്കുന്നത്. 

ഏപ്രിൽ 6 ന് ബോംബിടാൻ പോകുന്നത് ജനങ്ങളാണ്. ബോംബ് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്, തങ്ങൾ പറഞ്ഞിട്ടില്ല. 
വൈദ്യുതി മന്ത്രിക്ക് കരാറിനെ കുറിച്ച് ഒന്നും അറിയില്ല. അതു കൊണ്ട് അദ്ദേഹത്തെ കുറിച്ച് ഒന്നും പറയുന്നില്ല. എം എം മണിക്ക് ഒന്നുമറിയില്ല, എല്ലാം മുഖ്യമന്ത്രി നേരിട്ട് നടപ്പിലാക്കുന്നതാണ്. അദാനിക്ക് കൊടുത്തപ്പോൾ എത്ര കിട്ടി എന്ന് മാത്രം പറഞ്ഞാൽ മതി.  കഴിഞ്ഞമാസം വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. അദാനിയുമായി കരാർ ഇല്ലെന്നായിരുന്നു ഇന്നലെ മന്ത്രി പറഞ്ഞത്. 15.02.21ൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ട്. വിശദവിവരങ്ങൾ പിന്നീട് പുറത്ത് വിടും. 

ഏറ്റവും കൂടുതൽ കടം എടുത്ത ധനകാര്യ മന്ത്രിയാണ് തോമസ് ഐസക്. മാർച്ച് 30 ന് 4000 കോടി കടമെടുത്തു. നാലായിരം കോടി കടം എടുത്ത് ട്രഷറിയിൽ ഇട്ട്, 5000 കോടി മിച്ചം ഉണ്ടന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ്. സംസ്ഥാ‌നത്തെ കടക്കെണിയിൽ ആക്കിയ മന്ത്രിയാണ് ഐസക്.  കടം വാങ്ങിയ പണം മിച്ചമാണെന്ന് പറയാനുള്ള വൈഭവം ഐസക്കിനേയുള്ളു എന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. 

 

Latest Videos
Follow Us:
Download App:
  • android
  • ios