ഹരിപ്പാടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്, വികാരാധീനനായി ചെന്നിത്തല

" രാഷ്ട്രീയ ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളുമുണ്ടായിട്ട്. ആ ഉയർച്ചകളിലും താഴ്ചകളിലും ഹരിപ്പാടെ ജനങ്ങൾ കൂടെ നിന്നു. ഒരു രാഷ്ട്രീയ നേതാവിന് ഇതിനേക്കാൾ വലയി സമ്പാദ്യം വേറെയന്താണ്. " - ചെന്നിത്തല പറയുന്നു

chennithala overcome by emotion in haripad election convention

ആലപ്പുഴ: ഹരിപ്പാട് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വികാരാധീനനായി രമേശ് ചെന്നിത്തല. ഹരിപ്പാട്ട്കാർ  തന്നെ ഹൃദയത്തോട് ചേർത്തു നിർത്തിയെന്നും ഹരിപ്പാട് തനിക്ക് അമ്മയെപ്പോലെയാണെന്നും ചെന്നിത്തല പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ജയിച്ചേ മതിയാകുവെന്ന് ആവർത്തിച്ചു. 

എൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളുമുണ്ടായിട്ട്. ആ ഉയർച്ചകളിലും താഴ്ചകളിലും ഹരിപ്പാടെ ജനങ്ങൾ കൂടെ നിന്നു. ഒരു രാഷ്ട്രീയ നേതാവിന് ഇതിനേക്കാൾ വലയി സമ്പാദ്യം വേറെയന്താണ്. ആ വാത്സല്യവും സ്നേഹവും ഹരിപ്പാട്ടെ ജനങ്ങൾ എന്നും നൽകിയിട്ടുണ്ട്.  ചെന്നിത്തല പറഞ്ഞു. 

1982ലാണ് ചെന്നിത്തല ആദ്യമായി ഹരിപ്പാട് നിന്ന് നിയമസഭയിലേക്ക് എത്തുന്നത്. 26ആം വയസിൽ ചെന്നിത്തലയുടെ കന്നിയങ്കമായിരുന്നു ഇത്. 1986ൽ, 29ആം വയസ്സിൽ കെ കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായി ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായി ചെന്നിത്തല. 1987ൽ രണ്ടാമതും ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് ജയിച്ച ചെന്നിത്തല. 1989ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നിന്ന് വിജയിച്ച് ആദ്യമായി ലോക്സഭാംഗമായി. 1991, 1996 ലോക്സഭ തിരഞ്ഞെടുപ്പുകളിലും കോട്ടയത്ത് നിന്ന് വിജയിച്ച് ഹാട്രിക് നേടിയ ചെന്നിത്തല 1999ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി സി എസ് സുജാതയോട് പരാജയപ്പെട്ടു. പിന്നീട് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ ചെന്നിത്തല. 

2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് മൂന്നാം പ്രാവശ്യം എംഎൽഎ ആയി. 2016ലും മണ്ഡലം ചെന്നിത്തല നിലനിർ‍ത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios