അധികാരത്തിൽ വന്നാൽ 100 ദിവസത്തിനുള്ളിൽ ശബരിമലയ്ക്ക് വേണ്ടി നിയമ നിർമാണം നടത്തുമെന്ന് ചെന്നിത്തല

വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുമെന്ന് പറഞ്ഞ ചെന്നിത്തല വിശ്വാസങ്ങളെ തകർത്ത മുഖ്യമന്ത്രിയോട് പകരം ചോദിക്കാൻ ജനം കാത്തിരിക്കുകയാണെന്നും അവകാശപ്പെട്ടു. 

chennithala claims udf will bring legislation to protect believes in sabarimala within 100 days of coming to power

കൊല്ലം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ 100 ദിവസത്തിനുള്ളിൽ ശബരിമലയ്ക്ക് വേണ്ടി നിയമ നിർമാണം നടപ്പാക്കുമെന്ന് രമേശ് ചെന്നിത്തല. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുമെന്ന് പറഞ്ഞ ചെന്നിത്തല വിശ്വാസങ്ങളെ തകർത്ത മുഖ്യമന്ത്രിയോട് പകരം ചോദിക്കാൻ ജനം കാത്തിരിക്കുകയാണെന്നും അവകാശപ്പെട്ടു. 

ശബരിമലയിൽ നിലപാട് കടുപ്പിച്ച് എൻഎസ്എസും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ചെന്നിത്തലയുടെ പ്രസ്താവന. വിഷയത്തിൽ സർക്കാരിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നിലപാടെന്താണെന്ന് വ്യക്തമാക്കാനാണ് എൻസ്എസ് ആവശ്യപ്പെടുന്നത്. സീതാറാം യെച്ചൂരി ഏഷ്യാനെറ് ന്യൂസിന് നൽകിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രതികരണം. ശബരിമല നിലപാടില്‍ മാറ്റമില്ലെന്ന് യെച്ചൂരി പറഞ്ഞിരുന്നു.

ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാരും പാർട്ടിയും സ്വീകരിച്ചത് ശരിയായ നിലപാടായിരുന്നുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്തിനാണ് മാപ്പ് പറഞ്ഞതെന്ന് അറിയില്ലെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം. സുപ്രീംകോടതിയുടെ ഒരു വിധി നടപ്പിലാക്കുകയെന്നത് നയപരമായ ഒരു കാര്യമല്ലെന്നും സുപ്രിംകോടതി വിധി നടപ്പിലാക്കുക എന്നത് സർക്കാറിന്റെ കടമയാണെന്നുമാണ് യെച്ചൂരി പറഞ്ഞത്. ഭരണഘടന പറയുന്ന തുല്ല്യതയാണ് സിപിഎമ്മിന്റെ നയമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ യെച്ചൂരി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios