നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് പ്രമുഖർ

വിഐപി വോട്ടർമാരും തെരഞ്ഞെടുപ്പ് ആവേശത്തിൽ പങ്കുചേർന്ന് അതിരാവിലെ തന്നെ പോളിംഗ്ബൂത്തുകളിൽ എത്തിയിരുന്നു

Celebrities and leaders casted their votes

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടിംഗ് കേരളത്തിൽ ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് പോളിംഗ് ആരംഭിക്കും മുൻപേ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. പ്രമുഖ വ്യക്തിത്വങ്ങളെല്ലാം അതിരാവിലെ തന്നെ ക്യൂവിലെത്തി തങ്ങളുടെ സമ്മിതദാനവകാശം വിനിയോഗിച്ചു. 

  • കോഴിക്കോട് ജില്ലാ കളക്ടർ ഡോ.എസ്. സാംബശിവറാവു കോഴിക്കോട് സെൻ്റ് മൈക്കിൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി
  • ബാലുശ്ശേരി മണ്ഡലത്തിലെ 145-ാം ബൂത്തായ മൊടക്കല്ലൂർ എയുപി സ്കൂളിൽ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ വോട്ടു രേഖപ്പെടുത്തി
  • തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർഥി കെ ബാബു തൃപ്പൂണിത്തുറ ഗവ. ഗേൾസ് സ്കൂളിൽ വോട്ട് ചെയ്തു. 
  • കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ 28-ാം നമ്പർ ബൂത്തിൽ എംവി ശ്രേയാംസ്കുമാർ വോട്ട് രേഖപ്പെടുത്തി
  • മലപ്പുറം പാണക്കാട് സി.കെ.എം.എൽ.പി സ്കൂളിൽ 97 എ ബൂത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി വോട്ടു ചെയ്തു
  • മുൻമന്ത്രിയും പിറവം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായ അനൂപ് ജേക്കബ് രാവിലെ 7 മണിക്ക്  തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ  139 ാം നമ്പർ ബൂത്തിൽ കുടുംബസമേതം എത്തി  ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി.
  • കൂത്തുപറമ്പ് എൽ ഡി എഫ് സ്ഥാനാർഥി കെ.പി മോഹനൻ  പുത്തൂർ എൽ പി സ്ക്കൂളിൽ 83 - നമ്പർ ബൂത്തിൽ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി.
  • കൊല്ലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ബിന്ദുകൃഷ്ണ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ കൈതക്കുഴി ഗവ. എൽ.പി സ്കൂളിൽ (ബൂത്ത് നമ്പർ 19 ) വോട്ട് രേഖപ്പെടുത്തി. 
  • മലപ്പുറം ലോക്സഭ ഉപതെരെഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി.അബ്ദു സമദ് സമദാനി  കോട്ടക്കൽ  ആമപ്പാറ എ .എം.എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി
  • അമ്പലപ്പുഴ യുഡിഎഫ് സ്ഥാനാർഥി എം. ലിജു,  ഹരിപ്പാട് ആനാരി യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ എത്തി 
  • തൊടിയൂർ 180 നമ്പർ ബൂത്തിൽ കരുനാഗപ്പള്ളി ഇടതുമുന്നണി സ്ഥാനാർഥി ആർ.രാമചന്ദ്രൻ വോട്ട് ചെയ്തു.
  • കൊങ്ങോർപ്പിള്ളി 45 ആം ബൂത്തിൽ വികെ ഇബ്രാഹിം കുഞ്ഞ്, യുഡിഫ് സ്ഥാനാർത്ഥി വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർ വോട്ട് രേഖപ്പെടുത്തി. 
  • വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി. കെ പ്രശാന്ത് കഴക്കൂട്ടം സെന്റ് ആന്റണീസ് LP സ്കൂളിലെ ഒൻപതാം നമ്പർ ബൂത്തിൽ  വോട്ടു രേഖപ്പെടുത്തി 
  • തൃശൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ പൂങ്കുന്നം ഹരിശ്രീ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
  • തിരുവനന്തപുരം മണ്ഡലം ബിജെപി സ്ഥാനാർഥി ജി കൃഷ്ണകുമാർ കാഞ്ഞിരംപാറ ഗവണ്മെന്റ് എൽപി സ്കൂളിൽ വോട്ട് ചെയ്തു ഭാര്യ സിന്ധുവിനും മക്കൾ ദിയയ്ക്കും ഇഷാനിക്കും ഒപ്പമാണ് സ്ഥാനാർത്ഥി വോട്ട് ചെയ്യാനെത്തിയത്. 

  • ബിഷപ്പ് മാർ  ജോസഫ് പള്ളിക്കാപറമ്പിൽ പാലാ സെന്റ് തോമസ് ഹയർ സത്യം സെക്കണ്ടറി സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി

  • ഈരാറ്റുപേട്ട  കുറ്റിപ്പാറ സ്കൂളിലെ  17 നമ്പർ ബൂത്തിൽ പി സി ജോർജ് വോട്ട് രേഖപ്പെടുത്തി

  • കടുത്തുരുത്തി യു ഡി എഫ് സ്ഥാനാർഥി മോൻസ് ജോസഫ്   സെൻ്റ മാർത്താസ് സ്കൂൾ പൂഴിക്കോലിലെ   ബൂത്ത് നമ്പർ 18 - ൽ വോട്ട് രേഖപ്പെടുത്തി. കുടുംബത്തോടൊപ്പമാണ് എത്തിയത്

  • യുഡിഎഫ് സ്ഥാനാർഥിയും വയനാട് ഡിസിസി പ്രസിഡണ്ടുമായ ഐ സി ബാലകൃഷ്ണൻ നടവയൽ infant ജീസസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി

  • കോണ്ഗ്രസ് നേതാവ് കെ സി വേണുഗോപാൽ  ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ട് ചെയ്തു. 

  • കോടിയേരി ബാലകൃഷ്ണൻ ,ഭാര്യ വിനോദിനി ബാലകൃഷ്ണൻ, ബിനോയ് കോടിയേരി എന്നിവർ കോടിയേരി ജൂനിയർ ബേസിക് സ്കൂളിൽ വോട്ട് ചെയ്തു. 

  • കെ.ടി. ജലീൽ മലപ്പുറം ജിഎംഎൽപി സ്കൂളിൽ വോട്ട് ചെയ്തു. ഇരിങ്ങാലക്കുട ഡോൺബോസ്ക്കോ സ്കൂളിൽ സിനിമ താരം ഇന്നസെന്റ വോട്ട് രേഖപെടുത്തി.
     

Latest Videos
Follow Us:
Download App:
  • android
  • ios