ബംഗാളും അസമും വിധിയെഴുതുന്നു, കല്ലുകടിയായി പലയിടത്തും അക്രമങ്ങൾ, പുരുളിയ മാവോയിസ്റ്റ് മേഖലയിൽ ബസ് കത്തിച്ചു

പുരുളിയയിൽ പോളിംഗിന് ഉദ്യോഗസ്ഥരെ ബൂത്തിലെത്തിച്ച് മടങ്ങിയ ബസ് കത്തിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലയിലാണ് ആക്രമണം ഉണ്ടായത്. 

assam bengal election 2021

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസം,ബംഗാൾ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളിൽ ആകെയുള്ള 294 മണ്ഡലങ്ങളിൽ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് വോട്ടെടുപ്പ് നടക്കുന്നത്. അസം മുഖ്യമന്ത്രി സർബാനന്ദ സനോവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ബംഗാളിൽ പലയിടത്തും അക്രമപരമ്പരകളരങ്ങേറി. പുരുളിയയിൽ പോളിംഗിന് ഉദ്യോഗസ്ഥരെ ബൂത്തിലെത്തിച്ച് മടങ്ങിയ ബസ് ഒരു കൂട്ടം ആക്രമികൾ കത്തിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലയിലാണ് ആക്രമണം ഉണ്ടായത്. ബസ് ഡ്രൈവറെ ചോദ്യം ചെയ്യുകയാണ്. അതിനിടെ പശ്ചിമ മിഡ്നാപുരിൽ ഇന്ന് ഒരു ബിജെപി പ്രവർത്തകൻറെ മൃതദ്ദേഹം കണ്ടെടുത്തു. കിഴക്കൻ മിഡ്നാപൂരിൽ നടന്ന വെടിവയ്പിൽ രണ്ടു സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 

രണ്ട് സംസ്ഥാനങ്ങളിലുമായി ആകെ 1.54 കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാനവകാശം വിനിയോഗിക്കുക. ബംഗാളിൽ ജംഗൽമഹൽ മേഖലയിലാണ് ആദ്യഘട്ട പോളിങ്. 7,061 ഇടത്തായി 10,288 പോളിങ് ബൂത്തുകളാണ് സജീകരിച്ചിട്ടുള്ളത്. 684 കമ്പനി അർധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ആയിരത്തിൽപരം പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

പ്രധാനമന്ത്രിയുടെ ധാക്ക സന്ദർശനം

പ്രധാനമന്ത്രിയുടെ ധാക്ക സന്ദർശനം ഇന്നും തുടരും. ഒരാഖണ്ഡിയിലെ മത്വ ക്ഷേത്രം മോദി ഇന്ന് സന്ദർശിക്കും. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ മോദിയുടെ ക്ഷേത്ര ദർശനം നിർണ്ണായകമാണ്. ബംഗായിലെ വോട്ട് ബാങ്കായ മത് വ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ഈ നീക്കത്തിന് പിന്നിൽ. അതേ സമയം മോദിയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.അക്രമ സംഭവങ്ങളിൽ നാല് പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. 

 

Latest Videos
Follow Us:
Download App:
  • android
  • ios