കേരളം കാത്തിരുന്ന സർവേ, ഞങ്ങൾ കണ്ടത് എത്ര പേരെ? വിവരങ്ങൾ ശേഖരിച്ചതെങ്ങനെ?
കേരളത്തിലെ മൂന്നിലൊന്നിലേറെ നിയോജകമണ്ഡലങ്ങളിലാണ് ഞങ്ങൾ സർവേ നടത്തിയത്. നഗര, ഗ്രാമപ്രദേശങ്ങൾക്ക് കൃത്യമായി കണക്കനുസരിച്ച് അനുപാതക്കണക്കിൽ വോട്ട് വിഭജനം നടത്തി, വടക്കൻ, തെക്കൻ, മധ്യകേരളം എന്നീ മൂന്ന് മേഖലകളാക്കി തിരിച്ചാണ് സർവേ ഫലം ശേഖരിച്ചത്.
തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് - സീഫോർ പ്രീപോൾ സർവേ ഫലം തത്സമയം ഞങ്ങൾ പുറത്തുവിടുകയാണ്. കേരളത്തിന്‍റെ രാഷ്ട്രീയമനസ്സിന്‍റെ സ്പന്ദനം കഴിഞ്ഞ കാൽനൂറ്റാണ്ടായി തൊട്ടറിഞ്ഞ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രീപോൾ സർവേ ഫലം കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളവും. എന്താണ് ഞങ്ങളുടെ സർവേയുടെ മാനദണ്ഡം? ഈ സമയത്ത് ഞങ്ങളിങ്ങനെ ഒരു സർവേ നടത്താൻ കാരണമെന്ത്? ആരെയൊക്കെ, എങ്ങനെ കണ്ടാണ് സീഫോർ ഈ സർവേ നടത്തിയത്? കണക്കുകളുണ്ട്, കൃത്യമായി ഇതിനെല്ലാം മറുപടികളുമുണ്ട്. അത് വിശദമായിട്ട് പറയാം.
2020 ഫെബ്രുവരി ഒന്നിനും 16-നും ഇടയിലാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ വോട്ടേഴ്സ് പ്രീ പോൾ ഇലക്ഷൻ സർവ്വേയ്ക്കായി പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിച്ചത്.
കേരളത്തിലെ അൻപത് നിയോജകമണ്ഡലങ്ങളിലാണ് സർവ്വേയ്ക്ക് വേണ്ടി വിവരശേഖരണം നടത്തിയത്. 10396 ആളുകൾ സർവ്വേയുടെ ഭാഗമായി 272 നഗരപ്രദേശങ്ങളിലും 811 ഗ്രാമപ്രദേശങ്ങളിലും സർവ്വേയ്ക്കായി വിവരശേഖരണം നടന്നു. വടക്കൻ കേരളം, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ചാണ് വോട്ടുവിഹിതവും സീറ്റുവിഹിതവും കണക്കാക്കിയിട്ടുള്ളത്.
ഒൻപത് മാസം മുൻപ് കൊവിഡ് ലോക്ക് ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ച തുടങ്ങിയ ഘട്ടത്തിൽ കൊവിഡാനന്തര കേരളത്തിന്‍റെ രാഷ്ട്രീയ മനസ് അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വ്വ നടത്തിയിരുന്നു. ജൂലൈ നാലിന് പുറത്തു വിട്ട ആ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫ് 77 മുതൽ 83 വരെ സീറ്റുകൾ നേടുമെന്നായിരുന്നു സര്‍വ്വേയിലെ കണ്ടെത്തൽ.
യുഡിഎഫിന് 54 മുതൽ 60 വരെ സീറ്റുകളും എൻഡിഎയ്ക്ക് മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളും പ്രവചിക്കപ്പെട്ടു. എൽഡിഎഫിന് 42, യുഡിഎഫിന് 38, ബിജെപിക്ക് 18 എന്നിങ്ങനെയാണ് വോട്ടു വിഹിതം പ്രവചിക്കപ്പെട്ടത്.
സർവേ തത്സമയം കാണാം:
- 2021 kerala election results
- Asianet News C Fore Survey 2021
- Asianet News C Fore Survey Results
- Asianet News KPL
- Asianet News Kerala Political League
- Asianet News Vote Race
- Asianet news pre poll Survey
- candidates in kerala election 2021
- election 2021
- election in kerala 2021
- election news kerala 2021
- election results 2021
- election results 2021 kerala
- election results kerala 2021 live
- kerala assembly election 2021 candidates list
- kerala assembly election 2021 date
- kerala assembly election 2021 opinion poll
- kerala assembly election 2021 results
- kerala assembly election 2021 survey
- kerala election 2021 candidates
- kerala election date 2021
- kerala election survey 2021
- kerala legislative assembly election 2021