'കിറ്റാണ്' താരം, മുഖ്യമന്ത്രിയായി പിണറായിക്ക് നല്ല മാർക്ക്, സർക്കാരിന്‍റെ കോട്ടങ്ങളെന്ത്? സർവേ ഫലം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു? എൽഡിഎഫ് സർക്കാരിന്‍റെ ഏറ്റവും മികച്ച നേട്ടം എന്താണ്? എൽഡിഎഫ് സർക്കാരിന്‍റെ എറ്റവും വലിയ പരാജയം?

asianet news c fore survey live updates cm pinarayi vijayan

തിരുവനന്തപുരം: കേരളം ഏറ്റവും വലിയ ദുരിതങ്ങളും പ്രളയവും കൊവിഡ് പോലുള്ള മഹാമാരിയും കണ്ട കഴിഞ്ഞ അഞ്ച് വർഷങ്ങൾ. അതിനെയെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ നേരിട്ടതെങ്ങനെ? മുഖ്യമന്ത്രിയായി പിണറായിക്ക് എത്ര മാർക്കുണ്ട്? സർക്കാരിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെ? വിശദമായി ഞങ്ങൾ ഇക്കാര്യങ്ങൾ വിലയിരുത്തി. ചോദ്യങ്ങളിങ്ങനെ, മറുപടികളിങ്ങനെ:

(ചോദ്യങ്ങളും ഉത്തരങ്ങളും ശതമാനക്കണക്കിൽ)

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?

വളരെ മികച്ചത് - 11

മികച്ചത് - 34

തൃപ്തികരം - 24

മോശം - 31

നിങ്ങളുടെ അഭിപ്രായത്തിൽ എൽഡിഎഫ് സർക്കാരിന്‍റെ ഏറ്റവും മികച്ച നേട്ടം എന്താണ്?

സൗജന്യ ഭക്ഷ്യ കിറ്റ് - 34

ക്ഷേമ പെൻഷൻ വർധിപ്പിച്ചത് - 27

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ - 18

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ - 9

വിദ്യാഭ്യാസ നിലവാരം ഉയർത്തിയത് - 3

ആരോഗ്യരംഗത്തെ മികച്ച സൗകര്യങ്ങൾ - 3

അടിസ്ഥാന സൗകര്യ വികസനം - 2

ക്രമസമാധാന പാലനം - 1

മറ്റുളളവ - 3 

എൽഡിഎഫ് സർക്കാരിന്‍റെ എറ്റവും വലിയ പരാജയം?

ശബരിമല വിഷയം കൈകാര്യം ചെയ്തത് - 34

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാത്തത്,പ്രത്യേകിച്ച് റോഡുകൾ - 29

പിഎസ്‍സി പരീക്ഷാ വിഷയം കൈകാര്യം ചെയ്തത് - 16

തൊഴിലില്ലായ്മ - 9

അഴിമതി - 7

വാളയാർ വിഷയം കൈകാര്യം ചെയ്തത് - 2

പ്രളയദുരിതം കൈകാര്യം ചെയ്തത് - 1

ക്രമസമാധാന പ്രശ്നങ്ങൾ - 2 

കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനം?

വളരെ മികച്ചത് - 18

മികച്ചത് - 27

തൃപ്തികരം - 31

മോശം - 24

കൊവിഡാനന്തര സാമ്പത്തികാവസ്ഥയെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനാവുക ഏത് മുന്നണിക്കാണെന്ന് കരുതുന്നു?

UDF - 35

LDF - 42

NDA - 16

പറയാനാകില്ല - 7

Latest Videos
Follow Us:
Download App:
  • android
  • ios