'ഡിഎസ്‍ജെപി നേതാക്കൾക്ക് സ്വാർത്ഥ താൽപര്യം'; സംസ്ഥാനത്തെ ഏക ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി അനന്യകുമാരി പിൻമാറി

വിലകുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടിയാണ് വേങ്ങരയില്‍ പാര്‍ട്ടി തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇനിയും ജനങ്ങളെ പറ്റിക്കാൻ താൽപര്യമില്ല. ഇവരുടെ കള്ളക്കളികൾക്ക് കൂട്ട് നിൽക്കാനാകില്ല. അനന്യ കുമാരി പറയുന്നു. 

ANANYAKUMARI ALEX FIRST TRANSGENDER CANDIDATE SAYS SHE IS WITHDRAWING CANDIDATURE

മലപ്പുറം: മത്സര തരംഗത്തുനിന്ന് പിന്മാറുകയാണെന്ന് വേങ്ങരയിലെ ‍‍ട്രാൻസ്ജെൻഡര്‍ സ്ഥാനാർഥി അനന്യ കുമാരി അലക്സ്. ഡെമോക്രറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നേതാക്കളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സംസ്ഥാനത്തെ ഏക ട്രാൻസ് ജെൻഡര്‍ സ്ഥാനാര്‍ത്ഥിയുടെ പിന്മാറ്റം.

ഡമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടി നേതാക്കള്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് അനന്യ ആരോപിക്കുന്നത്. വിലകുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടിയാണ് വേങ്ങരയില്‍ പാര്‍ട്ടി തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇനിയും ജനങ്ങളെ പറ്റിക്കാൻ താൽപര്യമില്ല. ഇവരുടെ കള്ളക്കളികൾക്ക് കൂട്ട് നിൽക്കാനാകില്ല. അനന്യ കുമാരി പറയുന്നു. 

ട്രാൻസ്ജെൻഡറുകൾക്ക് സമൂഹത്തിൽ കൂടുതൽ ഇടം കിട്ടാനായാണ് താൻ മത്സരിക്കാനിറങ്ങിയതെന്നും ഡിഎസ്ജെപി നേതാക്കളുടെ ഉദ്ദേശം അറിയില്ലായിരുന്നുവെന്നും അനന്യകുമാരി വ്യക്തമാക്കുന്നു. തനിക്ക് ആരും ഇനി വോട്ടു ചെയ്യരുതെന്നും അനന്യ കുമാരി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. വേങ്ങരയടക്കം പത്ത് മണ്ഡലങ്ങളിലാണ്  ഡെമോക്രറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം പിൻമാറ്റം പ്രഖ്യാപിച്ചെങ്കിലും സ്ഥാനാർത്ഥി പട്ടികയിൽ അനന്യകുമാരിയുടെ പേരുണ്ടാകും. 

Read more at:  നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇനി അനന്യ അലക്സിന്റെ പേരും ഇടം പിടിക്കും! ...

 

Latest Videos
Follow Us:
Download App:
  • android
  • ios