വീട്ടിൽ പെറ്റ് ആയി വളർത്തുന്നത് വേട്ടക്കാരൻ ചിലന്തിയെ, 'അയ്യോ...' എന്ന് സോഷ്യൽമീഡിയ
എന്നാൽ, വിചാരിച്ചത്ര ഊഷ്മളമായിട്ടല്ല പോസ്റ്റ് സ്വീകരിക്കപ്പെട്ടത്. പലരും വളരെ ഭയപ്പാടോടെയാണ് അതിനെ കണ്ടത്. വീട്ടിലാകെ ഒരു വേട്ടക്കാരൻ ചിലന്തി സഞ്ചരിക്കുന്നത് പലർക്കും ഉൾക്കൊള്ളാനായില്ല.
നമ്മിൽ ഭൂരിഭാഗം പേർക്കും ചിലന്തി(spider)കളെ പേടിയായിരിക്കും അല്ലേ? പെട്ടെന്നെങ്ങാനും ഒരു ചിലന്തിയെ കണ്ടാൽ പലരും അലറിവിളിക്കുകയും അതുണ്ടായിരുന്ന മുറി വിട്ടുപോവുകയും ചെയ്യും. ചിലവയാവട്ടെ നല്ല വിഷമുള്ള ചിലന്തികളും ആയിരിക്കും. എന്നാൽ, ഈ ഓസ്ട്രേലിയൻ കുടുംബത്തിന് ചിലന്തികളെ യാതൊരു പേടിയുമില്ല. പകരം ഗ്രേ കുടുംബ(Gray family)ത്തിന് ചിലന്തിയെ ഇഷ്ടവുമാണ്. അവർ തങ്ങളുടെ വീട്ടിൽ പെറ്റ് (pet) ആയി ഒരു ചിലന്തിയെയാണ് വളർത്തുന്നത്. ഒരുവർഷം ചിലന്തി അവരുടെ വീട്ടിൽ പെറ്റ് ആയി ജീവിച്ചു.
സമ്മർ സ്റ്റോളാർസിക്ക് എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ കുടുംബത്തെക്കുറിച്ചും അവരുടെ പെറ്റായ ചിലന്തിയെ കുറിച്ചും ഉള്ള വിവരങ്ങൾ പങ്കിട്ടത്. ഷാർലറ്റ് എന്നാണ് ഈ വേട്ടക്കാരൻ ചിലന്തിയുടെ പേര്. അവൾ ഓസ്ട്രേലിയയിലെ ഗ്രേ കുടുംബത്തിലെ അംഗമാണ്. അവളിപ്പോഴും വളർന്നു കൊണ്ടിരിക്കുകയാണ് തുടങ്ങിയ വിവരങ്ങളെല്ലാം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ, വിചാരിച്ചത്ര ഊഷ്മളമായിട്ടല്ല പോസ്റ്റ് സ്വീകരിക്കപ്പെട്ടത്. പലരും വളരെ ഭയപ്പാടോടെയാണ് അതിനെ കണ്ടത്. വീട്ടിലാകെ ഒരു വേട്ടക്കാരൻ ചിലന്തി സഞ്ചരിക്കുന്നത് പലർക്കും ഉൾക്കൊള്ളാനായില്ല.
ഇതുകൊണ്ടാണ് താൻ ഓസ്ട്രേലിയ വിടുന്നത് തന്നെ എന്നാണ് ഒരാൾ കമന്റ് ചെയ്‍തത്. തനിക്ക് ചിലന്തിയെ ഇഷ്ടമാണ്. പക്ഷേ, ഇതെന്താണ് ഈ കാണുന്നത് എന്നാണ് മറ്റൊരാൾ കമന്റിട്ടിരിക്കുന്നത്. ഒരുദിവസം രാവിലെ ഉറക്കമുണരുമ്പോൾ ചിലന്തി തങ്ങളെ തുറിച്ച് നോക്കിയിരിക്കുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കൂ തുടങ്ങിയ കമന്റുകളും ആളുകളിടുന്നുണ്ട്.
യുവതി പെറ്റ് ആയി വളർത്തുന്നത് ചിലന്തിയെ, ഇതുകണ്ട് ഞെട്ടി കാമുകൻ, ഒടുവിൽ...
എന്നാൽ, ഇതുപോലെ ചിലന്തിയെ പെറ്റ് ആയി വളർത്തുന്നവർ വേറെയുമുണ്ട്. ട്രേസി ഹെനസ് എന്ന യുവതിയും പെറ്റ് ആയി വളർത്തുന്നത് ഒരു ചിലന്തിയെ ആണ്. എന്നാല്‍, തനിക്ക് ഇങ്ങനെയൊരു കൂട്ടുകാരിയുണ്ട് എന്ന് കേട്ടപ്പോള്‍ അവളുടെ കാമുകന്‍ ആകെ ഞെട്ടിപ്പോയത്രെ. ഇക്കാര്യം യുവതി തന്നെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
'കാമുകന്‍റെ വീട്ടിലേക്ക് താമസത്തിനായി മാറിയപ്പോള്‍ ഞാനെന്‍റെ ചിലന്തിയെ കൂടി കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ കാമുകന്‍ ഞെട്ടിപ്പോയി' എന്നാണ് യുവതി പറയുന്നത്. 'ഞാനവളെ ഒരു കൂടിലാക്കി. ഒപ്പം അവളുടെ പച്ചക്കറിപ്പെട്ടിയും വച്ചു. എന്നിട്ടത് ജനാലയ്ക്കരികില്‍ വച്ചു. എന്‍റെ കാമുകനത് വിശ്വസിക്കാനായില്ല' എന്നും യുവതി പറയുന്നു. എന്നാല്‍, ഒരുവര്‍ഷം ഒരുമിച്ച് താമസിച്ചപ്പോള്‍ കാമുകനും അവളെ ഇഷ്ടമായി. ഇപ്പോള്‍ തങ്ങളുടെ 'കൊച്ചുകുട്ടി' എന്നാണ് സ്നേഹത്തോടെ അവരിരുവരും ആ ചിലന്തിയെ വിളിക്കുന്നത്.
കാമുകന് ഇപ്പോള്‍ ആ ചിലന്തിയോടുള്ള സ്നേഹത്തെ കുറിച്ച് യുവതി പറയുന്നത്, ഇതാണ് യഥാര്‍ത്ഥ സ്നേഹം എന്നാണ്. യുവതി ചിലന്തിയുടെ ഒരു വീഡിയോ കൂടി പോസ്റ്റ് ചെയ്തിരുന്നു. 'നമ്മുടെ ഈ കൊച്ചുകുട്ടി എത്രകാലം വരെ ജീവിക്കും' എന്നും പോസ്റ്റിൽ ചോദിച്ചു. പോസ്റ്റ് ഉടനെ വൈറലായി. ചിലന്തികളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഗ്രൂപ്പില്‍ ഒരാള്‍ പറഞ്ഞത്, താനും ഇതുപോലെ ചിലന്തിയെ വളര്‍ത്തുന്നുണ്ടായിരുന്നു. മൂന്നുവര്‍ഷം വരെ ജീവിക്കുമെന്നാണ് കരുതുന്നത് എന്നാണ്.
അധികകാലം ഇവ ജീവിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍, നിങ്ങള്‍ക്കവളോടുള്ള സൗഹൃദം എത്ര മനോഹരമാണ് എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ചിലരാകട്ടെ തങ്ങള്‍ക്കും പെറ്റുകളായി ചിലന്തി ഉണ്ടായിരുന്നുവെന്നും നാലോ അതിലധികമോ വര്‍ഷം അവ ജീവിച്ചിരുന്നുവെന്നും കുറിച്ചു. ഒരു സ്ത്രീ അങ്ങനെയൊരു ചിലന്തി മരിച്ചപ്പോള്‍ വീട്ടുകാരെല്ലാം വളരെയധികം ദുഖിതരായി എന്ന് എഴുതി.
മിക്കവരും ഈ ചിലന്തിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇടയ്ക്കിടയ്ക്ക് കൈമാറണേ എന്ന് ഓര്‍മ്മിപ്പിച്ചു. ചിലരാകട്ടെ തങ്ങളുടെ വീടുകളില്‍ അടുക്കളകളിലും കുളിമുറികളിലും ബെഡ്റൂമുകളിലും വരെയുള്ള ചിലന്തിയുടെ ചിത്രങ്ങള്‍ കൈമാറി. ഇപ്പോള്‍ യുവതി പറയുന്നത്, ദൈവമേ നന്ദി. ഞാനൊരാള്‍ മാത്രമല്ലല്ലോ ഇങ്ങനെ ചിലന്തിയെ പെറ്റ് ആയി കൊണ്ടുനടക്കുന്നത് എന്നാണ്.