പണപ്പെരുപ്പം റിയല്‍ എസ്റ്റേറ്റിലല്ല വിദ്യാഭ്യാസ രംഗത്ത്; കിന്‍റർഗാർട്ടൻ ഫീസ് 3.7 ലക്ഷമായി ഉയർന്നെന്ന കുറിപ്പ്
യഥാർത്ഥ പണപ്പെരുപ്പം വിദ്യാഭ്യാസത്തിലാണ് സംഭവിച്ചതെന്നും കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയില്‍ സ്കൂൾ ഫീസ് 9 മടങ്ങും കോളേജ് ഫീസ് 20 മടങ്ങും വർദ്ധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിൽ കഴിയുന്നവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വർദ്ധിച്ചു വരുന്ന ജീവിത ചെലവ്. ഭക്ഷണ ആവശ്യത്തിനുള്ള സാധനങ്ങൾ മുതൽ താമസിക്കാൻ വാടകയ്ക്ക് ഒരു വീട് കിട്ടണമെങ്കിൽ പോലും ലക്ഷങ്ങൾ കൈയില്‍ വേണമെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഇത് സംബന്ധിച്ച മറ്റൊരു സമൂഹ മാധ്യമ കുറിപ്പ് കൂടി ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ഹൈദരാബാദിലെ കിന്‍റർഗാർട്ടൻ (എൽകെജി) സ്കൂൾ ഫീസിലെ കുത്തനെയുള്ള വർധനയെക്കുറിച്ചാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വ്യക്തി സമൂഹ മാധ്യമത്തില്‍ ആശങ്ക പങ്കുവച്ചത്. ഇദ്ദേഹം പറയുന്നത് റിയൽ എസ്റ്റേറ്റിലല്ല, വിദ്യാഭ്യാസത്തിലാണ് യഥാർത്ഥ പണപ്പെരുപ്പം സംഭവിച്ചത് എന്നാണ്.
അവിരാൽ ഭട്നഗർ എന്ന എക്സ് ഉപയോക്താവിന്‍റെ കുറിപ്പാണ് സമൂഹ മാധ്യമ ചര്‍ച്ചകള്‍ക്ക് ആധാരം. ഹൈദരാബാദിലെ എൽകെജി ഫീസ് പ്രതിവർഷം 2.3 ലക്ഷം രൂപയിൽ നിന്ന് 3.7 ലക്ഷമായി ഉയർന്നതായി അദ്ദേഹം തന്‍റെ കുറിപ്പിലെഴുതി. . ഹൈദരാബാദിലെ ഏത് കിന്‍റർഗാർട്ടൻ സ്കൂളിലാണ് ഇത്രയും ഉയര്‍ന്ന ഫീസ് ഇടാക്കുന്നതെന്ന് അദ്ദേഹം പരാമർശിച്ചിട്ടില്ലെങ്കിലും ഈ വർദ്ധനവ് രാജീവ്യാപകമായി സംഭവിച്ചു കൊണ്ടിരിക്കുന്ന വലിയൊരു പ്രവണതയെ പ്രതിഫലിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഉപ്പ്, പഞ്ചസാര ബ്രാന്‍ഡുകളില്‍ മൈക്രോ പ്ലാസ്റ്റിക്കിന്‍റെ അംശം കൂടുതലെന്ന് പഠനം
കൂടുതല്‍ പണം സമ്പാദിക്കാന്‍ 21 വർഷം ലളിത ജീവിതം; പക്ഷേ, കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് 45 -കാരന്‍
യഥാർത്ഥ പണപ്പെരുപ്പം വിദ്യാഭ്യാസത്തിലാണ് സംഭവിച്ചതെന്നും കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയില്‍ സ്കൂൾ ഫീസ് 9 മടങ്ങും കോളേജ് ഫീസ് 20 മടങ്ങും വർദ്ധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ വിദ്യാഭ്യാസ ചെലവ് താങ്ങാനാവുന്നില്ലെന്നും അവിരാൽ ഭട്നഗർ തന്‍റെ കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിൻറെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ഏറെ പേരുടെ ശ്രദ്ധ നേടുകയും വിഭ്യാസത്തിന്‍റെ ചെലവുകൾ, പണപ്പെരുപ്പം, ജീവിതച്ചെലവ് എന്നിവയെക്കുറിച്ച് വലിയ ചർച്ചകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. സ്കൂൾ ഫീസിന് പുറമേ പല സ്കൂളുകളും പ്രത്യേക യൂണിഫോം, പുസ്തകങ്ങൾ, ആഘോഷങ്ങൾ എന്നിവയുടെ പേരിലും അനധികൃതമായി പണം കൈക്കലാക്കുന്നുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. 'ഹോം സ്കൂളിംഗാണ് ഇപ്പോള്‍ ഏറ്റവും നല്ലത്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.