കുട്ടികൾക്കുള്ള ​ഗെയിമിൽ 'അ​ഗ്രസ്സീവ് സെക്സ്', അശ്ലീലം, നടപടിയെടുക്കുന്നുണ്ടെന്ന് കമ്പനി

കുട്ടികൾക്കിടയിൽ വളരെ പ്രചാരമുള്ള ​ഗെയിമിം​ഗ് പ്ലാറ്റ്ഫോമാണ് റോബ്ലോക്സ്. അതിൽ 13 വയസിൽ താഴെയുള്ള കുട്ടികൾ വരെ പെടുന്നു. അതിനാൽ റോബ്ലോക്സിന് പ്രത്യേകം ഉത്തരവാദിത്തമുണ്ട് എന്നാണ് വിമർശകർ പറയുന്നത്. 

sex in childrens game

നഗ്നനായ ഒരു പുരുഷൻ, അയാൾ നായയുടെ വിധം ഒരു കോളർ ധരിച്ചിട്ടുണ്ട്. ഒപ്പം ആകപ്പാടെ ബന്ധനസ്ഥയായ പോലെ വസ്ത്രം ധരിച്ച ഒരു സ്ത്രീ. അവരെ തറയിലൂടെ നടത്തുകയാണ്. ഒപ്പം രണ്ട് സ്ട്രിപ്പർമാരും ചേർന്ന് ഒരു ബാറിന് സമീപം ഡാൻസ് ചെയ്യുന്നു. മറ്റൊന്നിൽ കാണുന്നത്, ദമ്പതികൾ പരസ്യമായി സെക്സിലേർപ്പെട്ടിരിക്കുന്നതിന് ചുറ്റും കൂടി നിൽക്കുന്ന ഒരുകൂട്ടം ആളുകളാണ്. അവർ ഇടയ്ക്കിടെ ചില കമന്റൊക്കെ പറയുന്നുമുണ്ട്. അതിലൊരാൾ ധരിച്ചിരിക്കുന്നത് ഒരു നാസി യൂണിഫോമാണ്. ഇതൊക്കെ സംഭവിക്കുന്നത് ഏതെങ്കിലും സിനിമയിലല്ല, ജീവിതത്തിലും അല്ല. മറിച്ച്, ​ഗെയിമിലാണ്. വെറും ​ഗെയിമിലല്ല, കുട്ടികൾക്കുള്ള ​ഗെയിമിൽ(Children's game). 

റോബ്ലോക്സ്(Roblox), ഗെയിമുകളുടെ ഒരു വലിയ ലോകമാണ്. ലോകത്തിലെ തന്നെ കുട്ടികൾക്കുള്ള ​ഗെയിമുകളിൽ ഏറ്റവും അറിയപ്പെടുന്ന ഒന്നാണിത്. കൃത്യമായ കണക്കുകൾ അൽപ്പം അവ്യക്തമാണ് എങ്കിലും, 2020 -ൽ റോബ്‌ലോക്‌സ് ബ്ലൂംബെർഗിനോട് പറഞ്ഞത്, യുഎസിലെ കുട്ടികളിൽ ഒമ്പതിനും 12 -നും ഇടയിൽ പ്രായമുള്ള മൂന്നിൽ രണ്ട് പേരും ഈ ഗെയിം ഉപയോഗിക്കുന്നു എന്നാണ്. 

sex in childrens game

റോബ്ലോക്സ്, ഉപയോക്താക്കളെ ഒരുമിച്ച് ഗെയിമുകൾ സൃഷ്ടിക്കാനും കളിക്കാനും അനുവദിക്കുന്നു. ഒരു ഡിജിറ്റൽ ലോകത്തെ മറ്റ് ആളുകളുമായി തത്സമയം കണക്റ്റുചെയ്യാനും ഇതുവഴി സാധിക്കുന്നു. പ്ലാറ്റ്ഫോം നൽകുന്ന ഡെവലപ്പർ ടൂളുകൾ ഉപയോഗിച്ച് കളിക്കാർക്ക് ഗെയിമുകൾ നിർമ്മിക്കാൻ കഴിയും. അതുകൊണ്ട് തന്നെ പരമ്പരാഗത ഗെയിമുകളിൽ നിന്ന് വ്യത്യസ്തമായി, ഇതിലെ ഉള്ളടക്കം അതിന്റെ ഉപയോക്താക്കൾ തന്നെ സൃഷ്ടിച്ചതാണ്. ഇത് വലിയ തോതിൽ വിജയകരമായ ഒരു ബിസിനസ് മോഡലാണ്. എന്നാൽ, അതിന്റേതായ പ്രശ്നങ്ങളും ​ഗെയിമുകൾക്കുണ്ട്. 

റോബ്ലോക്സ് സെക്‌സ് ഗെയിമുകളെ പ്ലാറ്റ്‌ഫോമിൽ സാധാരണയായി "കോണ്ടോസ്" എന്ന് വിളിക്കുന്നു. അവ ഉപയോക്താക്കൾ സൃഷ്‌ടിച്ച സ്‌പെയ്‌സുകളാണ്, ആളുകൾക്ക് സെക്‌സിനെ കുറിച്ച് സംസാരിക്കാനും കഥാപാത്രങ്ങൾക്ക് വെർച്വൽ സെക്‌സ് നടത്താനും കഴിയുന്ന ഇടങ്ങളാണ് ഇത്. ഈ ഗെയിമുകളിൽ, റോബ്‌ലോക്‌സിന്റെ നിയമങ്ങൾ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ല. 

sex in childrens game

ഇതിന് ഒരു പ്രശ്‌നമുണ്ടെന്ന് റോബ്‌ലോക്‌സ് അംഗീകരിക്കുന്നു: "നിയമങ്ങൾ മനഃപൂർവ്വം ലംഘിക്കാൻ ശ്രമിക്കുന്ന ഉപയോക്താക്കളുടെ വളരെ ചെറിയ ഉപവിഭാഗം ഉണ്ടെന്ന് ഞങ്ങൾക്കറിയാം" ഒരു വക്താവ് ബിബിസിയോട് പറഞ്ഞു. "ഈ കോണ്ടോ ഗെയിമുകൾ സാധാരണയായി കുറച്ച് സമയത്തേക്ക് മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. അപ്പോഴേക്കും അത് കണ്ടെത്തി നീക്കം ചെയ്യാറുണ്ട്. പലപ്പോഴും ഒരു മണിക്കൂറിൽ താഴെ മാത്രമേ അത് ആക്ടീവായിരിക്കാറുള്ളൂ" എന്നും വക്താവ് പറയുന്നുണ്ട്. "റോബ്‌ലോക്സിലേക്ക് അപ്‌ലോഡ് ചെയ്‌ത ഓരോ ചിത്രങ്ങളുടെയും വീഡിയോകളുടെയും ഓഡിയോ ഫയലുകളുടെയും സുരക്ഷാ അവലോകനം ഞങ്ങൾ നടത്തുന്നുണ്ട്. അതിൽ മനുഷ്യരും യന്ത്രങ്ങളും പരിശോധന നടത്തുന്നു" എന്നും പറയുന്നു.

കുട്ടികൾക്കിടയിൽ വളരെ പ്രചാരമുള്ള ​ഗെയിമിം​ഗ് പ്ലാറ്റ്ഫോമാണ് റോബ്ലോക്സ്. അതിൽ 13 വയസിൽ താഴെയുള്ള കുട്ടികൾ വരെ പെടുന്നു. അതിനാൽ റോബ്ലോക്സിന് പ്രത്യേകം ഉത്തരവാദിത്തമുണ്ട് എന്നാണ് വിമർശകർ പറയുന്നത്. കുട്ടികളും മുതിർന്നവരും ഈ ഇടങ്ങളിൽ ഒരുമിച്ചുകൂടാൻ സാധ്യതയുള്ളതാണ് എന്നത് പ്രത്യേകിച്ചും ആശങ്കാജനകമാണ്. ഗെയിമിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് പരസ്പരം സംസാരിക്കാനാവുന്ന ഒരു മെസഞ്ചർ സൗകര്യവും ഇതിലുണ്ട്. 

sex in childrens game

'പാരന്റൽ കൺട്രോൾ' ടൂളുകൾ തങ്ങൾ വികസിപ്പിച്ചെടുത്തതായി റോബ്ലോക്സ് ബിബിസിയോട് പറഞ്ഞു, "കുട്ടികൾ ആരുമായി ഇടപഴകുന്നു, അവർക്ക് ഏതൊക്കെ കാര്യങ്ങൾ ആക്സസ് ചെയ്യാൻ കഴിയും എന്നതിനെ നിയന്ത്രിക്കാൻ ഇത് ഉപയോഗിക്കാം". എന്നാൽ, ഈ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് അറിയാൻ മാതാപിതാക്കൾക്ക് സാങ്കേതിക ജ്ഞാനമുണ്ടോ എന്നതും പ്രധാന പ്രശ്നമാണ്. 

റോബ്ലോക്സ് ബിബിസിയോട് പറഞ്ഞു: "ഇത്തരം ലൈംഗിക ഉള്ളടക്കമോ, ഏതെങ്കിലും തരത്തിലുള്ള അശ്ലീലമായ പെരുമാറ്റമോ ഞങ്ങൾ വച്ചുപൊറുപ്പിക്കില്ല. ഞങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡുകൾ ആരെങ്കിലും ലംഘിക്കുന്നുവെങ്കിൽ അതിനെതിരെ ഉടനടി നടപടിയെടുക്കും" എന്നും റോബ്ലോക്സ് വ്യക്തമാക്കി.  

(ആദ്യചിത്രം പ്രതീകാത്മകം)

Latest Videos
Follow Us:
Download App:
  • android
  • ios