രാജ് കൗശലിന്റെ അന്ത്യകർമ്മങ്ങൾ ചെയ്ത് ഭാര്യ മന്ദിര ബേദി

ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 30 -ന് പുലർച്ചെ നാലരയോടെയാണ് രാജ് അന്തരിച്ചത്. അദ്ദേഹത്തിന് 49 വയസായിരുന്നു. 

mandira bedi erforms husband Raj Kaushals last rites

ഹിന്ദു ആചാരപ്രകാരം ഭർത്താവിന്റെ മൃതദേഹം ചുമക്കുന്നതിനോ, അല്ലെങ്കിൽ ചിത ഒരുക്കുന്നതിനോ സ്ത്രീകൾക്ക് അവകാശമില്ല. എന്നാൽ, കഴിഞ്ഞ ദിവസം മരിച്ച രാജ് കൗശലിന്റെ അന്ത്യകർമങ്ങൾ നടത്തിയത് ഭാര്യയായ ബോളിവുഡ് നടി മന്ദിര ബേദിയാണ്. ആചാരമനുസരിച്ച്, മരണപ്പെട്ടയാളുടെ അടുത്ത ബന്ധുവാണ് അന്ത്യകർമ്മങ്ങൾ നടത്തുക. എന്നിരുന്നാലും, അത് സാധാരണയായി സ്ത്രീകൾ ആകാറില്ല.  

എന്നാൽ, ബേദി നൂറ്റാണ്ടുകളുടെ ആ പാരമ്പര്യത്തെ മറികടന്ന് ഭർത്താവിന്റെ കർമ്മങ്ങളിൽ പങ്കാളിയായി. അന്ത്യകർമ്മങ്ങൾ അനുഷ്ഠിക്കുന്ന ബേദിയുടെ നിരവധി ചിത്രങ്ങൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. വെള്ളം നിറച്ച ഒരു മൺപാത്രം വഹിച്ച് ഭർത്താവിന്റെ ശരീരം ചിതയിലേക്ക് കൊണ്ടുപോകുന്ന അവരെ ചിത്രങ്ങളിൽ കാണാം. സാധാരണയായി വെള്ളം നിറച്ച ആ കുടം ചിത കത്തിക്കുന്നയാൾ മരിച്ചയാളെ വലം വെച്ചശേഷം ഉടക്കുന്നു. പാരമ്പര്യമനുസരിച്ച്, മരിച്ചയാളും ചിതയ്ക്ക് തീ കൊളുത്തുന്നയാളും തമ്മിലുള്ള ബന്ധം മുറിച്ച് മാറ്റുന്നതിന്റെ പ്രതീകമായിട്ടാണ് അങ്ങനെ ചെയ്യുന്നത്. പക്ഷേ, പൊതുവേ സ്ത്രീകൾ അത് ചെയ്യാറില്ല.  

എന്നാൽ, ശവസംസ്കാര ചടങ്ങുകൾക്ക് സ്ത്രീകൾ നേതൃത്വം നൽകുന്ന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 2018 -ൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ വളർത്തുമകൾ നമിത കൗൾ ഭട്ടാചാര്യ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ചെയ്യുകയുണ്ടായി. ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 30 -ന് പുലർച്ചെ നാലരയോടെയാണ് രാജ് അന്തരിച്ചത്. അദ്ദേഹത്തിന് 49 വയസായിരുന്നു. ബാന്ദ്രയിൽ നടന്ന രാജിന്റെ സംസ്കാര ചടങ്ങിൽ ബോളിവുഡിലെ നിരവധി പ്രമുഖർ പങ്കെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios