ജോലി സ്ഥലത്ത് ഇനി ചിരിക്കണം; പുഞ്ചിരിയില്‍ നിന്നും നിങ്ങൾ ജോലിക്ക് യോഗ്യരാണോയെന്ന് ഉറപ്പിക്കാന്‍ ഐഎ

ജീവനക്കാരുടെ പുഞ്ചിരി അളക്കുന്നതിനും അതുവഴി അവർ മാനസികമായി ജോലിക്ക് യോഗ്യരാണെന്നും ഉറപ്പാക്കുന്നതിന് വേണ്ടി ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്‍റെ സഹായം തേടുകയാണ് ചെയ്യുന്നത്. 

Japanese supermarket measures employees smiles to make sure they're fit for the job


ന്ന് ചില വ്യക്തികൾ തങ്ങളുടെ വീട്ടിൽ പ്രിയപ്പെട്ടവർക്ക് ഒപ്പം ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം ജോലി സ്ഥലത്താണ് ചെലവഴിക്കാറ്. പലയിടങ്ങളിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് വലിയ സമ്മർദ്ദം തൊഴിലാളികൾക്ക് നേരിടേണ്ടിവരുന്നു. ജോലി സ്ഥലത്തെ ജീവനക്കാരുടെ പെരുമാറ്റത്തെയും ജോലി സമ്മർദ്ദത്തെയും കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്നു. ജപ്പാനിൽ നിന്നുള്ള അത്തരമൊരു സമീപകാല സംഭവം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചു. എല്ലാവരെയും അമ്പരപ്പിച്ച ഈ സംഭവം ഒരു ജപ്പാനീസ് സൂപ്പർ മാർക്കറ്റ് ശൃംഖലയുമായി ബന്ധപ്പെട്ടതാണെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ ജീവനക്കാരുടെ പുഞ്ചിരി അളക്കുന്നതിനും അതുവഴി അവർ മാനസികമായി ജോലിക്ക് യോഗ്യരാണെന്നും ഉറപ്പാക്കുന്നതിന് വേണ്ടി ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്‍റെ സഹായം തേടുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

ജപ്പാനിലെ പ്രശസ്ത സൂപ്പർ മാർക്കറ്റ് ശൃംഖലയായ ഇയോണ്‍ (AEON) ആണ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ തങ്ങളുടെ ജീവനക്കാരുടെ മുഖത്തെ പുഞ്ചിരി അളക്കുന്നത്. ഉപഭോക്താക്കൾക്ക് മികച്ച സേവനം എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയോണിന്‍റെ വിവിധ സൂപ്പർ മാർക്കറ്റുകളിൽ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഈ എഐ പദ്ധതിയുടെ പേര്  'മിസ്റ്റർ സ്മൈൽ' (Mr Smile) എന്നാണ്. ജപ്പാനിലെ 250 -ലധികം ഇയോണ്‍ സ്റ്റോറുകളിൽ ഈ സംവിധാനം ഇതിനകം സ്ഥാപിച്ച് കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ എട്ട് സ്റ്റോറുകളിലെ 3,500 ജീവനക്കാരിൽ പരീക്ഷണം നടത്തിയതിന് ശേഷമാണ് സൂപ്പർ മാർക്കറ്റിന്‍റെ മുഴുവൻ ശൃംഖലകളിലേക്കും ഈ പദ്ധിത വ്യാപിപ്പിച്ചത്.

'ഉഫ് തീ...'; മുഷ്ടി ചുരുട്ടി മസിൽ പെരുപ്പിച്ച് മുത്തശ്ശി, വീഡിയോ കണ്ടത് ഒരു കോടി പതിനൊന്ന് ലക്ഷത്തിലേറെ പേർ

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ വരവോടെ പല ജോലികളും എളുപ്പമായെങ്കിലും ഇത്തരത്തിൽ ഒരു സംവിധാനം ഒരു സ്ഥാപനം നടപ്പിലാക്കുന്നത് ഇത് ആദ്യമായാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ജീവനക്കാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന ഈ പദ്ധതിക്കെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. ജാപ്പനീസ് ടെക് കമ്പനിയായ ഇന്‍സ്റ്റാവിആര്‍ (InstaVR) ആണ് ഈ സംവിധാനം വികസിപ്പിച്ചത്.  തൊഴിലാളികളുടെ സേവന മനോഭാവം വിലയിരുത്തുന്നതിനാണ് ഇത് വികസിപ്പിച്ചിരിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. മുഖഭാവങ്ങൾ, ശബ്ദം, സംസാര ശൈലി എന്നിവയുമായി ബന്ധപ്പെട്ട മൊത്തം 450 ഘടകങ്ങളെ വിശകലനം ചെയ്താണ് ഈ സാങ്കേതികവിദ്യ തൊഴിലാളിയുടെ ജോലി യോഗ്യത ഉറപ്പ് വരുത്തുന്നത്. ഒരു ഗെയിം പോലെ പരസ്പരം മത്സരിക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്കോറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

44,000 വർഷം പഴക്കമുള്ള ചെന്നായയുടെ മമ്മി കണ്ടെത്തി; ജീനോം പഠനത്തിന് ഗവേഷകര്‍

Latest Videos
Follow Us:
Download App:
  • android
  • ios