വിദ്യാർത്ഥികളെ 'പോൺ സിനിമ' കാണിക്കാൻ തയ്യാറായി കോളേജ്, സാമൂഹികമാധ്യമങ്ങളിൽ വൻവിമർശനം

കോളേജ് ഇങ്ങനെയൊരു ക്ലാസ് പ്രഖ്യാപിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിവിധ മാധ്യമറിപ്പോർട്ടുകൾ പ്രകാരം വാർത്ത പുറത്തുവന്നത് മുതൽ കോളേജിന് നിരവധി ഫോൺകോളുകളാണ് വരുന്നത്. 

college in Utah announced a class on porn

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യൂട്ടയിലെ ഒരു സ്വകാര്യ കോളേജ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കാര്യം വേറൊന്നുമല്ല, കോളേജിൽ വിദ്യാർത്ഥികളെ ഒരുമിച്ചിരുത്തി പോൺ സിനിമകൾ(pornographic films) കാണിക്കാൻ തീരുമാനിച്ചിരിക്കുന്നു. ക്ലാസിന്റെ ഭാ​ഗമായിട്ടാണ് വീഡിയോ കാണിക്കുന്നത് എന്നാണ് കോളേജിന്റെ വിശദീകരണം. വെസ്റ്റ്മിൻസ്റ്റർ കോളേജാണ് ഇങ്ങനെ ഒരു ക്ലാസ് വിദ്യാർത്ഥികൾക്ക് വാ​ഗ്ദാനം ചെയ്യുന്നത്.

'ഫിലിം 300O പോൺ' (Film 300O Porn) എന്നാണ് ക്ലാസിന്റെ പേര്. കോളേജ് വെബ്‌സൈറ്റ് പറയുന്നത് 'ഹാർഡ്‌കോർ പോണോഗ്രഫി', 'സൺഡേ നൈറ്റ് ഫുട്‌ബോളിനേക്കാൾ' കൂടുതൽ ജനപ്രിയമാണ് എന്നാണ്. ഇതൊരു ബില്ല്യൺ ഡോളർ വ്യവസായമാണ്. അതിനെ വിമർശനാത്മകമായി കൂടി സമീപിക്കുകയാണ് തങ്ങളെന്നാണ് കോളേജ് പറയുന്നത്. അതിനെ ഒരു ആർട് ഫോം ആയി കൂടി കാണുന്നു എന്നും കോളേജ് പറയുന്നു. കോളേജിന്റെ വിവരണമനുസരിച്ച്, വർഗം, ക്ലാസ്, ലിംഗഭേദം എന്നിവയുടെ ലൈംഗികവൽക്കരണത്തെ കുറിച്ച് വിദ്യാർത്ഥികൾക്ക് ചർച്ച ചെയ്യാൻ കഴിയുന്ന തരത്തിലാണ് ക്ലാസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോളേജ് ഇങ്ങനെയൊരു ക്ലാസ് പ്രഖ്യാപിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിവിധ മാധ്യമറിപ്പോർട്ടുകൾ പ്രകാരം വാർത്ത പുറത്തുവന്നത് മുതൽ കോളേജിന് നിരവധി ഫോൺകോളുകളാണ് വരുന്നത്. 

'വെസ്റ്റ്മിൻസ്റ്റർ കോളേജ്, ഇടയ്ക്കിടെ സാമൂഹിക പ്രശ്നങ്ങൾ വിശകലനം ചെയ്യുന്നതിനുള്ള അവസരമായി ഇതുപോലുള്ള ഐച്ഛിക കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വിശകലനത്തിന്റെ ഭാഗമായി, വെസ്റ്റ്മിൻസ്റ്റർ കോളേജും കൗണ്ടിയിലുടനീളമുള്ള സർവ്വകലാശാലകളും പോൺ പോലുള്ള വിഷയങ്ങളുടെ വ്യാപനവും സ്വാധീനവും കൂടുതൽ മനസ്സിലാക്കാൻ പലപ്പോഴും ശ്രമിക്കാറുണ്ട്. ഈ കോഴ്‌സുകളുടെ വിവരണങ്ങൾ, ചില വായനക്കാരെ ഭയപ്പെടുത്തുന്നുണ്ടെങ്കിലും, വിവാദ വിഷയങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് തീരുമാനിക്കാൻ വിദ്യാർത്ഥികളെ ഇത് സഹായിക്കും' എന്നും കോളേജ് പറയുന്നു. 

ഏതായാലും നിരവധി വിമർശനങ്ങളാണ് കോളേജിനെതിരെ സാമൂഹികമാധ്യമങ്ങളിൽ ഉണ്ടായിരിക്കുന്നത്. 

(ചിത്രം പ്രതീകാത്മകം)

Latest Videos
Follow Us:
Download App:
  • android
  • ios