'കത്തുന്ന' കൊമ്പുമായി കാള, മനുഷ്യനെ വലിച്ചെറിഞ്ഞു, വൈറലായി വീഡിയോ

ടോറോ ഡി ജൂബിലോ അല്ലെങ്കിൽ 'ഫയർ ബുൾ' ഫെസ്റ്റിവലിലാണ് ഈ സംഭവം നടന്നത്. പതിനാറാം നൂറ്റാണ്ട് മുതൽ നടക്കുന്ന ഒരു പരമ്പരാ​ഗത സ്പാനിഷ് ഫെസ്റ്റിവലാണിത്. 

bull flips man in fire bull festival

ഏതെങ്കിലും മൃ​ഗങ്ങളുമായി മൽപ്പിടിത്തം നടത്തുന്നത് അത്ര നല്ല കാര്യമൊന്നുമല്ല അല്ലേ? എന്നാൽ, പല രാജ്യങ്ങളിലും പല നാടുകളിലും മൃ​ഗങ്ങളുമായി ചേർന്നുള്ള പല ആഘോഷങ്ങളും ആചാരങ്ങളും ഒക്കെ നടക്കാറുണ്ട്. അതിന്റെ പേരിൽ ചിലപ്പോഴൊക്കെ എന്തെങ്കിലും അപകടവും ഉണ്ടാകാറുണ്ട്. ഏതായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന ഈ വീഡിയോ (video) ഇത്തരം ചില ചടങ്ങുകൾ എത്രമാത്രം അപകടം പിടിച്ചതാണ് എന്ന് കാണിക്കുന്നതാണ്. 

പ്രസ്തുത വീഡിയോയിൽ, കൊമ്പുകളിൽ തീ കൊളുത്തിവച്ചിരിക്കുന്ന ഒരു കാള(Bull) ഒരു മനുഷ്യനെ കുത്തിവീഴ്ത്തുന്നതാണ് കാണുന്നത്. ദി ഫിഗൻ എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ ഒരു പടിക്കെട്ടിന് താഴെ നിൽക്കുന്ന ഒരാളെയും അയാൾക്ക് കുറച്ച് മുന്നിലായി നിൽക്കുന്ന ഒരു കാളയേയും കാണാം. അയാൾ കാളയെ പ്രകോപ്പിക്കുന്ന തരത്തിലുള്ള ചലനങ്ങളും പ്രകടനങ്ങളും കാഴ്ച വയ്ക്കുന്നുണ്ട്. ആദ്യമൊന്നും കാള അനങ്ങുന്നില്ല. എന്നാൽ, പിന്നീട് കാള അയാളെ ഓടിക്കുന്നു. പിന്നീട് കൊമ്പിലെടുത്ത് വലിച്ചെറിയുന്നതും കാണാം. അയാൾ പടിക്കെട്ടിൽ നിന്നും താഴേക്ക് വീഴുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. 

വീഡിയോ കണ്ട പലരും ഇതുപോലെയുള്ള പരിപാടികൾ നിർത്തലാക്കണം എന്നാണ് അഭിപ്രായപ്പെട്ടത്. മറ്റൊരാൾ ഇവിടെ സ്പെയിനിലിപ്പോഴും പാരമ്പര്യത്തിന്റെ ഭാ​ഗമായി കാളപ്പോരുണ്ട് എന്ന് പറഞ്ഞു. എന്നാൽ, ഇപ്പോഴത് കുറഞ്ഞു എന്നും അയാൾ പറയുന്നു. 

ടോറോ ഡി ജൂബിലോ അല്ലെങ്കിൽ 'ഫയർ ബുൾ' ഫെസ്റ്റിവലിലാണ് ഈ സംഭവം നടന്നത്. പതിനാറാം നൂറ്റാണ്ട് മുതൽ നടക്കുന്ന ഒരു പരമ്പരാ​ഗത സ്പാനിഷ് ഫെസ്റ്റിവലാണിത്. അർദ്ധരാത്രിയിലാണിത് നടക്കുന്നത്. ഉത്സവം സാധാരണയായി ആരംഭിക്കുന്നത് ഒരു കാളയെ ഒരു പോസ്റ്റിൽ കെട്ടിയിട്ട് അതിന്റെ കൊമ്പുകളിൽ കത്തുന്ന ടാർബോളുകൾ ഘടിപ്പിച്ചിട്ടാണ്. എന്നാൽ, കാളയെ ഈ തീജ്വാലകളിൽ നിന്നും സംരക്ഷിക്കുന്നതിനായി അതിന്റെ മുൻഭാ​ഗത്തും പിൻഭാ​ഗത്തും ചെളി പുരട്ടുകയാണ് ചെയ്യുന്നത്. ടാർബോളുകൾക്ക് തീ കൊടുത്താലുടനെ തന്നെ കാളയെ അഴിച്ചുവിടും. പിന്നീട്, ആളുകൾ കാളയെ ഓടിത്തോൽപ്പിക്കണം. 

വീഡിയോ കാണാം: 

Latest Videos
Follow Us:
Download App:
  • android
  • ios