പരസ്പരം കാണാത്ത പ്രണയം, ദാമ്പത്യം!
ചിലപ്പോള്‍ തോന്നും, ദ ജാപ്പനീസ് വൈഫ് എന്ന ബംഗാളി ചലച്ചിത്രം ഞങ്ങളുടെ കഥതന്നെയല്ലേയെന്ന്. ഇന്ത്യനിംഗ്ലീഷ് എഴുത്തുകാരനായ കുനാല്‍ ബസുവിന്റെ പ്രശസ്തമായ കഥയെ ഉപജീവിച്ച് അപര്‍ണ സെന്‍ സംവിധാനം ചെയ്ത ആ ബംഗാളി ചിത്രം 2011-ലാണ് പുറത്തു വന്നത്. അശരീരികളുടെ പ്രണയവും ദാമ്പത്യവും ആയിരുന്നു അതിന്റെ ഇതിവൃത്തം.
സംയോഗങ്ങളില്ലാതെ പതിനേഴു വര്‍ഷം നീണ്ടു ആ പ്രണയ ദാമ്പത്യം. സങ്കടകരമാണ് അതിന്റെ പരിസമാപ്തി. കാന്‍സര്‍ ബാധിതയായ മിയാഗേയെ അടുത്തിരുന്നു ശുശ്രൂഷിക്കാനാവാതെ തകര്‍ന്നു പോകുന്ന സ്‌നേഹമൊയി, ഗ്രാമത്തിലെ അധ്യാപകവൃത്തിയില്‍ നിന്ന് അവധിയെടുത്ത് അയാള്‍ കൊല്‍ക്കത്തയില്‍ അലയുന്നു. വിവിധ വൈദ്യശാസ്ത്ര വിശാരദരില്‍ നിന്നും അയാള്‍ തന്റെ പ്രിയതമയുടെ മഹാരോഗത്തിന് മരുന്നു തേടുകയാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പാണ്.
അതൊരു ആത്മബന്ധമായിരുന്നു. സൗഹൃദത്തിനും പ്രണയത്തിനുമിടയിലെ വഴുക്കുന്ന വരമ്പിലൂടെ ഞങ്ങള്‍ നടന്ന കാലം. നമുക്കിടയിലെന്താണ് എന്ന് പരസ്പരമൊരിക്കലും ആരാഞ്ഞതേയില്ല. ഇന്നു തിരിച്ചറിയുന്നുണ്ട്. അത് പ്രണയത്തിനപ്പുറത്തെന്തോ ആയിരുന്നു എന്ന്. എന്റെ ആത്മാവിന്റെ ഒരംശം അവളിലുണ്ടായിരുന്നു. തുറന്നു പറയാന്‍ മടിച്ചതില്‍ പിന്നീടൊരുപാടു വട്ടം ഖേദിച്ചിട്ടുണ്ട്. പ്രണയം പറയാന്‍ കഴിയാതെ പോയതില്‍ സ്വയമൊരുപാട് പഴിച്ചിട്ടുണ്ട്.
സമൂഹം കെട്ടിനിര്‍ത്തിയ സദാചാരച്ചുമരുകള്‍ക്കപ്പുറത്തും ഇപ്പുറത്തുമായി ഞങ്ങള്‍ പിരിയാതെ നിന്നു. വര്‍ഷങ്ങളെത്ര കടന്നു പോയി. പരസ്പരം കാണാതെയും, കൂടാതെയും ഞങ്ങള്‍ക്കിടയില്‍ ആ ആത്മബന്ധം അനശ്വരമായി നിലകൊണ്ടു.
ചിലപ്പോള്‍ തോന്നും, ദ ജാപ്പനീസ് വൈഫ് എന്ന ബംഗാളി ചലച്ചിത്രം ഞങ്ങളുടെ കഥതന്നെയല്ലേയെന്ന്. ഇന്ത്യനിംഗ്ലീഷ് എഴുത്തുകാരനായ കുനാല്‍ ബസുവിന്റെ പ്രശസ്തമായ കഥയെ ഉപജീവിച്ച് അപര്‍ണ സെന്‍ സംവിധാനം ചെയ്ത ആ ബംഗാളി ചിത്രം 2011-ലാണ് പുറത്തു വന്നത്. അശരീരികളുടെ പ്രണയവും ദാമ്പത്യവും ആയിരുന്നു അതിന്റെ ഇതിവൃത്തം.
നേരില്‍ കാണാതെ രണ്ടുപേര്‍ക്കിടയില്‍ പ്രണയം സാധ്യമാകുമെന്ന് ചരിത്രത്താളുകളിലാദ്യം രേഖപ്പെടുത്തിയത് ഖലീല്‍ ജിബ്രാനും, മേസിയാദയുമാണ്. ബൗദ്ധികമായ ഇടപെടലില്‍ തുടങ്ങിയ ആ ആത്മബന്ധം ഇരുപത് വര്‍ഷങ്ങള്‍ കടന്ന് സമാനതകളില്ലാത്ത പ്രണയത്തെ അടയാളപ്പടുത്തുകയായിരുന്നു.
എന്നുമൊരു സ്വപ്നം പോലെ മോഹിപ്പിച്ചിരുന്ന ജിബ്രാന്‍-മെയ് ആത്മബന്ധവും പ്രണയവും തന്നെയാവും ദ ജാപ്പനീസ് വൈഫ് എന്ന ചലച്ചിത്രാസ്വാദനത്തിലേക്ക് എന്നെ കൊണ്ടുപോയത്.
ബംഗാളിയായ സ്‌നേഹമൊയി ചാറ്റര്‍ജിയും ജാപ്പനീസുകാരിയായ മിയാഗെയും പ്രണയവും കടന്ന് ദാമ്പത്യജീവിതം ആരംഭിക്കുകയാണ്. കടല്‍ കടന്നുവന്ന കുറിമാനങ്ങളിലൂടെ അവര്‍ സംസാരിച്ചു. മിയാഗേയുടെ സീമന്തരേഖയില്‍ സ്‌നേഹമൊയിക്ക് സിന്ദൂരമണിയിക്കാനായില്ല. അയാള്‍ക്കത് തപാലില്‍ അയക്കാനേ ആവൂ. എങ്കിലും സുമംഗലിയുടെ നിര്‍വൃതിയുണ്ട് മിയാഗേയുടെ മുഖത്ത്.
കത്തൊക്കെ എഴുതിക്കൊണ്ടിരുന്ന നിഷ്‌കളങ്കത നിറഞ്ഞ ആ കാലത്തേക്ക് കൂടി ഈ ചിത്രം നമ്മെ കൊണ്ടുപോകുന്നു.
...............................
Read More : മതിലുകളിലെ നാരായണിയില്‍നിന്നും കപ്പേളയിലെ ജെസിയിലേക്കുള്ള ദൂരം
അപര്‍ണ സെന്‍
സംയോഗങ്ങളില്ലാതെ പതിനേഴു വര്‍ഷം നീണ്ടു ആ പ്രണയ ദാമ്പത്യം. സങ്കടകരമാണ് അതിന്റെ പരിസമാപ്തി. കാന്‍സര്‍ ബാധിതയായ മിയാഗേയെ അടുത്തിരുന്നു ശുശ്രൂഷിക്കാനാവാതെ തകര്‍ന്നു പോകുന്ന സ്‌നേഹമൊയി, ഗ്രാമത്തിലെ അധ്യാപകവൃത്തിയില്‍ നിന്ന് അവധിയെടുത്ത് അയാള്‍ കൊല്‍ക്കത്തയില്‍ അലയുന്നു. വിവിധ വൈദ്യശാസ്ത്ര വിശാരദരില്‍ നിന്നും അയാള്‍ തന്റെ പ്രിയതമയുടെ മഹാരോഗത്തിന് മരുന്നു തേടുകയാണ്.
സ്‌നേഹമൊയിയുടെ ആ വികാര വിക്ഷുബ്ധതകള്‍ എന്റെ ആത്മാവിനെ അത്രയ്ക്കാഴത്തില്‍ സ്പര്‍ശിച്ചിരുന്നു. അയാള്‍ മഴ നനഞ്ഞ്, ഒരു പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍ നിന്ന് മിയാഗേയോട് അലിവോടെ സംസാരിക്കുന്നത്, ന്യുമോണിയ ബാധിച്ച് മരിക്കുന്നത്, ഒടുവില്‍ സ്‌നേഹമൊയി ഇല്ലാത്ത അയാളുടെ ഗ്രാമത്തിലെ കടത്തുകടവില്‍ വെള്ളവസ്ത്രമണിഞ്ഞ് വിധവയെപ്പോലെ അവള്‍ വന്നിറങ്ങുമ്പോള്‍ പ്രേക്ഷക ഹൃദയത്തില്‍ എന്നേയ്ക്കുമായി ഒരു മുറിപ്പാട് വീഴുന്നു.
നേരില്‍ കാണാന്‍ ഇടകിട്ടാത്ത ദീര്‍ഘദാമ്പത്യത്തില്‍ അവര്‍ അങ്ങോട്ടുമിങ്ങോട്ടും അത്രമേല്‍ വിശ്വസ്തരായിരുന്നു. ഗ്രാമത്തിലെ തന്റെ ബന്ധുകൂടിയായ ഒരു യുവവിധവയോട് തോന്നിപ്പോകുന്ന ആകര്‍ഷണത്തെച്ചൊല്ലി സ്‌നേഹമൊയി വല്ലാതെ കുറ്റബോധത്തില്‍ പെടുന്നത് നാം കാണുന്നുണ്ട്.
പരസ്പരമുള്ള സമര്‍പ്പണത്തേക്കാള്‍, വിശ്വാസത്തേക്കാള്‍ അപ്പുറം പ്രണയമെന്നത് മറ്റെന്താണ്?
സുന്ദര്‍ബന്‍ തീരത്തെ ജലപ്രകൃതിയില്‍ അനശ്വര പ്രണയത്തിന്റെ പ്രതീകമായി ജീവിച്ചു മരിച്ചുപോയ സ്‌നേഹമൊയി ചാറ്റര്‍ജി ഇന്നുമെന്റെ വേദനയാണ്. പ്രണയത്തില്‍, ദാമ്പത്യത്തില്‍ മനുഷ്യര്‍ക്ക് എത്രമേല്‍ സമര്‍പ്പിതരാവാന്‍ കഴിയുമെന്ന് ആ ചിത്രം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.