പേരിനൊരു ഹെൽമറ്റ് പോലുമില്ല, വൈറൽ വീഡിയോയ്ക്കായി നടുറോഡിൽ അഭ്യാസം കാണിച്ച് യുവാവ്, പിഴയിട്ട് എംവിഡി

റീൽസ് വീഡിയോയ്ക്കായി നടുറോഡിൽ അതി സാഹസികമായി ഇരു ചക്രവാഹനം ഓടിച്ച യുവാവിന് പിഴയിട്ട് ബിഹാർ എംവിഡി

youth conducts bike stunt in main road for reels booked by MVD and police in Bihar

പട്ന: വൈറൽ വീഡിയോയ്ക്കായി തിരക്കേറിയ റോഡിൽ യുവാവിന്റെ ബൈക്ക് സ്റ്റണ്ട്. യുവാവിനെ പൊക്കി എംവിഡി. റീൽസ് വീഡിയോയ്ക്കായി നടുറോഡിൽ അതി സാഹസികമായി ഇരു ചക്രവാഹനം ഓടിച്ച യുവാവിന് പിഴയിട്ട് ബിഹാർ എംവിഡി. ബിഹാറിലെ സമസ്തിപൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. എംവിഡി പിഴയിട്ടതിന് പുറമേ പൊലീസും യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ട്

വേഗതയിൽ പോകുന്ന ബൈക്കിൽ എഴുന്നേറ്റ് നിന്ന് ബാലൻസ് ചെയ്ത യുവാവ് മുൻപിൽ പോകുന്ന ബസിനെ മറികടക്കുന്നതും തുടർന്നുള്ളതുമായ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം റീൽസിൽ വൈറലായിരുന്നു. ബസിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ യാത്രക്കാരെ കൈവീശിക്കാണിക്കാനും റോഡിന് സൈഡിൽ അമ്പരന്ന് നിൽക്കുന്നവരെ കൈവീശിക്കാണിക്കാനും ബൈക്ക് സ്റ്റണ്ട് നടത്തുന്ന യുവാവ് ശ്രദ്ധിക്കുന്നുണ്ട്. 

എന്നാൽ പേരിനൊരു ഹെൽമറ്റ് പോലുമില്ലാതെയാണ് ഈ അഭ്യാസങ്ങൾ അത്രയുമെന്നതാണ് ശ്രദ്ധേയം. വീഡിയോ വൈറലായതോടെയാണ് സംഭവം എംവിഡിയുടെ ശ്രദ്ധയിൽ വന്നത്. ബൈക്ക് ഓടിച്ച ആൾക്ക് പുറമേ മറ്റുള്ളവർക്കും അപകടമുണ്ടാക്കുന്ന രീതിയിലായിരുന്നു യുവാവിന്റെ അഭ്യാസം. ഹെൽമറ്റ് ധരിക്കാത്തതിനും ഗതാഗത നിയമ ലംഘനത്തിനൊപ്പം ബൈക്കിലെ അഴിച്ചുപണികൾക്കും അടക്കമാണ് പിഴയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios