എന്‍ഐടിക്ക് സമീപം കാറില്‍ കറങ്ങി എംഡിഎംഎ വില്‍പ്പന: യുവാവ് പിടിയില്‍

കാറില്‍ കടത്തിക്കൊണ്ട് വരികെയായിരുന്ന 260.537 ഗ്രാം വിവിധ രൂപത്തിലുള്ള എംഡിഎംഎ സഹിതം പ്രതിയെ അറസ്റ്റ് ചെയ്തതായി എക്‌സൈസ്.

youth arrested with mdma in kozhikode joy

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിക്ക് സമീപം വെള്ളലശ്ശേരിയില്‍ വന്‍ എംഡിഎംഎ വേട്ട. കാറില്‍ കടത്തിക്കൊണ്ട് വരികെയായിരുന്ന 260.537 ഗ്രാം വിവിധ രൂപത്തിലുള്ള എംഡിഎംഎ സഹിതം പ്രതിയെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് അറിയിച്ചു. കുന്നമംഗലം പാലിശ്ശേരി സ്വദേശി ഷറഫുദീനാണ് എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും കോഴിക്കോട് ഇന്റലിജന്‍സ് ബ്യൂറോയും എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ പിടിയിലായത്. 

കോഴിക്കോട് എന്‍ഐടി ക്യാമ്പസ് പരിസരത്ത് കാറില്‍ കറങ്ങി നടന്നാണ് ഇയാളുടെ മയക്കു മരുന്നു വില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. ഉത്തരമേഖല എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് ഷഫീഖ് പി. കെ, ഷിജുമോന്‍ ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍ കെ എസ്, അജിത്ത്, അര്‍ജുന്‍ വൈശാഖ്, അഖില്‍ദാസ് ഇ എന്നിവരും കോഴിക്കോട് ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ അനില്‍കുമാര്‍ പി. കെ, ശിവദാസന്‍ വി. പി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപിന്‍, റഹൂഫ്, ഡ്രൈവര്‍ പ്രബീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് എടുത്തത്.


ഒറീസയില്‍ നിന്നും 16 കിലോ കഞ്ചാവ്; മൂന്നു പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതിനായി ഒറീസയില്‍ നിന്നും എത്തിച്ച 16 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഒറീസ സ്വദേശികള്‍ അറസ്റ്റിലായി. ഒറീസ നയാഘര്‍ സ്വദേശികളായ ആനന്ദ് കുമാര്‍ സാഹു (36), ബസന്ത് കുമാര്‍ സാഹു (40), കൃഷ്ണ ചന്ദ്രബാരിക്ക് (50) എന്നിവരെയാണ് കസബ പൊലീസും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌കോഡും ചേര്‍ന്ന് പിടികൂടിയത്.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ മറവില്‍ വന്‍തോതിലുള്ള ലഹരി വില്‍പന ലക്ഷ്യം വച്ച് നാട്ടിലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്രയും അളവില്‍ കഞ്ചാവ് എത്തിച്ചത്. മാങ്കാവ് തലക്കുളങ്ങര യുപി സ്‌കൂളിന്റെ അടുത്തുള്ള വാടകവീട്ടിലാണ് പ്രതികള്‍ താമസിച്ചിരുന്നത്. അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയാണ് പതിവെന്നും എക്‌സൈസ് അറിയിച്ചു. 

ഒറീസയില്‍ നിന്ന് പുലര്‍ച്ചെ കോഴിക്കോട് ട്രെയിന്‍ ഇറങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ മാങ്കാവ് തടഞ്ഞ് വെച്ച് ചോദിച്ചപ്പോള്‍ ആണ് കഞ്ചാവാണ് ബാഗില്‍ എന്ന് മനസിലായത്. വിപണിയില്‍ ഏതാണ്ട് പത്തുലക്ഷത്തിന്റെ മുകളില്‍ വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു.

മകൾക്ക് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുൻഭാര്യ, വിവാദം 
 

Latest Videos
Follow Us:
Download App:
  • android
  • ios