ഹൈവേ യാത്രക്കാരുടെ പേടി സ്വപ്നമായ ഗരുഡ ഗ്യാങ്ങിന് പണവും താമസ സൗകര്യവും മൊബൈലും നൽകി; യുവതി അറസ്റ്റിൽ

ക്രിമിനൽ സംഘാംഗങ്ങൾക്ക് മൊബൈൽ ഫോൺ നൽകുകയും പണം കൈമാറുകയും ചെയ്‌തെന്ന് ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. അരുൺ കെ. പറഞ്ഞു.

Woman arrested for helping Garuda gang

ഉഡുപ്പി: ദക്ഷിണ കന്നഡയിലെ കവർച്ചാ സംഘമായ ഗരുഡ സംഘത്തിലെ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിന്  ഉപ്പിനങ്ങാടി സ്വദേശിനിയായ 35 കാരിയെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. ഗരുഡ സംഘത്തിലെ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിനും അഭയം നൽകിയതിനുമാണ് സഫറയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഉഡുപ്പി-മണിപ്പാൽ ഹൈവേയെ വിറപ്പിച്ച സംഘമാണ് ഗരുഡ സംഘം. യാത്രക്കാരെ ആക്രമിച്ച് കവർച്ച ചെയ്യുകയാണ് സംഘത്തിന്റെ രീതി.

Read More.... കാൽ തെന്നി റോഡിൽ വീണു, എഴുന്നേൽക്കും മുൻപ് വാഹനങ്ങൾ ഇടിച്ചിട്ടു; ആരും സഹായിച്ചില്ല: ഇരിട്ടിയിൽ ദാരുണ മരണം

രാത്രി വാളുകളും മറ്റ് ആയുധങ്ങളുമായാണ് ഇവർ ആക്രമണം നടത്തുക. അറസ്റ്റിലായ സഫറ, ക്രിമിനൽ സംഘാംഗങ്ങൾക്ക് മൊബൈൽ ഫോൺ നൽകുകയും പണം കൈമാറുകയും ചെയ്‌തെന്ന് ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. അരുൺ കെ. പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios