ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കിയില്ല, ഭാര്യയെ ബ്യൂട്ടിപാര്‍ലറില്‍ കയറി മർദ്ദിച്ച ഭർത്താവിന് തടവ് ശിക്ഷ

ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ തയ്യാറാകാതിരുന്ന യുവതിയെ ബ്യൂട്ടിപാര്‍ലറിലേക്ക് അതിക്രമിച്ചു കയറി ദേഹോപദ്രവം ചെയ്ത കേസിലാണ് ഭർത്താവിന് തടവ് ശിക്ഷ വിധിച്ചത്

wife refuse compromise domestic violence case husband gets prison term for revenge

തൃശൂര്‍: കേസ് ഒത്തുതീര്‍പ്പാക്കാത്ത വിരോധത്താല്‍ ബ്യൂട്ടി പാര്‍ലറില്‍ അതിക്രമിച്ചു കയറി ഭാര്യയെ ദേഹോപദ്രവം ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവിന് 11 മാസം തടവും പിഴയും ശിക്ഷ. കുടുംബപ്രശ്നം  മൂലം വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയോടുള്ള വിരോധം നിമിത്തം ബ്യൂട്ടിപാര്‍ലറിലേക്ക് അതിക്രമിച്ചു കയറി കൈ കൊണ്ടും, കീ ചെയിന്‍ കൊണ്ടും, സ്റ്റീല്‍ വള കൊണ്ടും, മുഖത്തും, തലയിലും അടിച്ച് ദേഹോപദ്രവം ചെയ്ത കേസിലാണ് പ്രതിയായ ചെവ്വൂര്‍ ഐനിക്കല്‍ പടിക്കല ജോഷിയെ വിവിധ വകുപ്പുകളിലായി 11 മാസം തടവിനും പിഴയടക്കുന്നതിനും ശിക്ഷിച്ചത്. 

തൃശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്. തേജോമയി തമ്പുരാട്ടിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിക്രമത്തിന് ഇരയായ ഭാര്യക്ക് നല്‍കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്. 2019 ജൂണ്‍ 16ന് ചെവ്വൂരിലെ ബ്യൂട്ടിപാര്‍ലറില്‍ ഉച്ച സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. 2003 മേയ് 18 നായിരുന്നു ജോഷിയുടെ വിവാഹം. 2006 മുതല്‍ മദ്യപിച്ചു വരുന്ന പ്രതി ശാരീരികവും, മാനസികവുമായി പീഡിപ്പിച്ചിതിനെ തുടര്‍ന്ന് ഭാര്യ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് പരാതി സത്യമാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. പിന്നീട് പ്രസ്തുത കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഭാര്യ വിസമ്മതിച്ചുവെന്ന വിരോധത്തിലായിരുന്നു പ്രതിയുടെ അതിക്രമം.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 15 രേഖകള്‍ ഹാജരാക്കുകയും 10 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ചേര്‍പ്പ് പൊലീസ് സബ് ഇന്‍സ്‌പെക്ടറായ സനീഷ് എസ്.ആര്‍. എന്നിവരാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീകള്‍ക്കെതിരേ ഗാര്‍ഹിക പീഡനം വ്യാപകമായ ഇക്കാലത്ത് അത്തരം കേസുകളിലെ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ലാജു ലാസര്‍ എം, അഭിഭാഷകയായ അഡ്വ. പ്രവീണ എ.പി. എന്നിവരുടെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios