കൊലപാതകശ്രമം, അടിപിടി, തീവെപ്പ്; മണികുഞ്ഞിന് ഇല്ലാത്ത കേസുകളില്ല, കാപ്പ ചുമത്തി 2 യുവാക്കളെ നാടുകടത്തി

ഇരുവരെയും ഒന്‍പതു മാസത്തേക്കാണ് ജില്ലയിൽ നിന്ന് പുറത്താക്കിയത്. അജിത്ത് കുമാറിന് കടുത്തുരുത്തി, ഏറ്റുമാനൂര്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്.

two youths charged with kappa and deported in kottayam vkv

കോട്ടയം: കോട്ടയത്ത് നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. പൊലീസിന് തീരാ തലവേദനയായ കടുത്തുരുത്തി മാഞ്ഞൂര്‍ സൌത്ത് സ്വദേശി മണികുഞ്ഞ് എന്നു വിളിക്കുന്ന അജിത്ത് കുമാര്‍ , കടുത്തുരുത്തി മുട്ടുചിറ സ്വദേശി അനന്തു പ്രദീപ് എന്നിവരെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.

ഇരുവരെയും ഒന്‍പതു മാസത്തേക്കാണ് ജില്ലയിൽ നിന്ന് പുറത്താക്കിയത്. അജിത്ത് കുമാറിന് കടുത്തുരുത്തി, ഏറ്റുമാനൂര്‍ സ്റ്റേഷനുകളില്‍ അടിപിടി, അക്രമം, കൊലപാതകശ്രമം, വിശ്വാസവഞ്ചന, തീവെയ്പ് തുടങ്ങിയ കേസുകളും, അനന്തു പ്രദീപിന് കടുത്തുരുത്തി, കുറവിലങ്ങാട്, തൃശ്ശൂര്‍ ജില്ലയിലെ ആളൂര്‍ സ്റ്റേഷനുകളില്‍ അടിപിടി, അക്രമം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്. 

കഴിഞ്ഞ ദിവസം ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെയും കാപ്പ പ്രകാരം നാടു കടത്തിയിരുന്നു. വയലാര്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് തെക്കേകണിശ്ശേരി വീട്ടില്‍ അതുല്‍ കൃഷ്ണ(24)നെയാണ് നാടു കടത്തിയത്. എറണാകുളം റേഞ്ച് ഡെപ്യൂട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ ജനറലിന്റെ ഉത്തരവ് പ്രകാരമാണ് തീരുമാനം. ജില്ലയില്‍ നിന്ന് ആറു മാസത്തേക്കാണ് അതിലിനെ നാടു കടത്തിയത്. നിരവധി കേസുകളില്‍ പ്രതിയായിരുന്ന അതുല്‍ കൃഷ്ണയ്ക്കെതിരെ ചേര്‍ത്തല സ്റ്റേഷന്‍ ഓഫീസര്‍ ജി. പ്രൈജുവിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. 

Read More : ട്യൂഷൻ ടീച്ചറുടെ സഹോദരന്‍റെ ക്രൂരത, 4 വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയുടെ വീടിന് നേരെ ആക്രമണം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios