വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 80 കിലോ, മൂന്നു പേര്‍ പിടിയില്‍, ഓടി രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍
കാറിലുണ്ടായിരുന്ന വെളിയംകോട് ലാല്‍ എന്ന അനീഷ്, ഊരുരുട്ടമ്പലം വെള്ളൂര്‍ക്കോണം ബ്രഹ്മന്‍ എന്നിവരാണ് ഓടി രക്ഷപ്പെട്ടതെന്ന് എക്സെെസ്.
തിരുവനന്തപുരം: ആനാവൂര്‍ കുളക്കോട് കാറില്‍ കടത്തിക്കൊണ്ടുവന്ന 80 കിലോയോളം കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. കാറില്‍ ഉണ്ടായിരുന്ന കൂവളശ്ശേരി സ്വദേശികളായ സിബിന്‍ രാജ്, ഗോകുല്‍ കൃഷ്ണ, മണ്ണടിക്കോണം സ്വദേശിയായ അരുണ്‍ കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് അറിയിച്ചു. കാറിലുണ്ടായിരുന്ന വെളിയംകോട് ലാല്‍ എന്ന അനീഷ്, ഊരുരുട്ടമ്പലം വെള്ളൂര്‍ക്കോണം ബ്രഹ്മന്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി അനികുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ സംഘവും തിരുവനന്തപുരം എക്‌സൈസ് ഐബി യൂണിറ്റും ചേര്‍ന്നായിരുന്നു പരിശോധന. കഞ്ചാവ് ആന്ധ്രപ്രദേശില്‍ നിന്ന് വാങ്ങിക്കൊണ്ടു വന്നതാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പരിശോധന സംഘത്തില്‍ സിഐമാരായ ജി. കൃഷ്ണകുമാര്‍, ടോണി ഐസക്, ഇന്‍സ്‌പെക്ടര്‍മാരായ എസ്.മധുസൂദനന്‍ നായര്‍, ടി. ആര്‍ മുകേഷ് കുമാര്‍, പ്രിവന്റ്റ്റീവ് ഓഫീസര്‍മാരായ കെ.ഷാജു, പ്രകാശ്, ജസ്റ്റിന്‍ രാജ്, ബി.സി സുധീഷ്, ജയചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിശാഖ്, കൃഷ്ണ കുമാര്‍, രജിത്ത്, സുബിന്‍, പി ശങ്കര്‍, കൃഷ്ണകുമാര്‍, മുഹമ്മദലി, വിജേഷ്, എന്‍.സുഭാഷ് കുമാര്‍, വിജയ് മോഹന്‍, എക്‌സൈസ് ഡ്രൈവര്‍ വിനോജ് ഖാന്‍ സേട്ട്, കെ രാജീവ് എന്നിവരും പങ്കെടുത്തെന്ന് എക്‌സൈസ് അറിയിച്ചു.
ലഹരി മരുന്നുമായി വ്‌ളോഗറായ യുവതി പിടിയില്‍
കൊച്ചി: ലഹരിമരുന്നുമായി യൂട്യൂബ് വ്‌ളോഗറായ സ്വാതി കൃഷ്ണ പിടിയില്‍. കൊച്ചി എക്‌സൈസിന്റെ ഏറെനാളത്തെ നിരീക്ഷണത്തിനൊടുവിലാണ് 28 കാരിയായ സ്വാതിക്ക് പിടിവീണത്. എറണാകുളം കാലടിയില്‍ നിന്നാണ് ലഹരി പദാര്‍ത്ഥങ്ങളുമായി കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണ എക്‌സൈസിന്റെ പിടിയിലായത്. സ്വാതിയില്‍ നിന്നും മൂന്ന് ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലടക്കം സിന്തറ്റിക് ലഹരിമരുന്നുകളടക്കം എത്തിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സ്വാതിയെന്നാണ് എക്‌സൈസ് വ്യക്തമാക്കിയത്. കാലടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വാതിയെ പിടികൂടിയത്.
'ഹെർബൽ പീജിയനി'ൽ അസ്വാഭാവിക തിരക്ക്; നിരീക്ഷണം, പിന്നാലെ മിന്നൽ പരിശോധന