അഭിഭാഷകനെ ആളൊഴിഞ്ഞ പുരയിടത്തില്‍ കൊണ്ടു പോയി മര്‍ദ്ദിച്ചു; രണ്ടു പേര്‍ പിടിയില്‍
കഴിഞ്ഞ ശനിയാഴ്ച ഒരു സല്‍കാരത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് കഴക്കൂട്ടം സ്വദേശിയായ യുവാവ് ആണ് അഴൂര്‍ സ്വദേശിയായ അഭിഭാഷകന്‍ വിനോദിനെ വിളിച്ച് വരുത്തിയത്.
തിരുവനന്തപുരം: കഠിനംകുളത്ത് അഭിഭാഷകനെ വിളിച്ചു കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ രണ്ടു പേര്‍ പിടിയില്‍. കഴക്കൂട്ടം മേനംകുളം സ്വദേശി അനീഷ് (25), മേനംകുളം സ്വദേശി സന്ദീപ് (26) എന്നിവരാണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതില്‍ പ്രധാന പ്രതിയായ അനീഷ് കഴിഞ്ഞ ആഗസ്റ്റില്‍ ദേശീയ പാതയിലെ സര്‍വ്വീസ് റോഡില്‍ നാഗാലാന്റ് സ്വദേശിനിയെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ഒരു സല്‍കാരത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് കഴക്കൂട്ടം സ്വദേശിയായ യുവാവ് ആണ് അഴൂര്‍ സ്വദേശിയായ അഭിഭാഷകന്‍ വിനോദിനെ വിളിച്ച് വരുത്തിയത്. തുടര്‍ന്ന് ബൈക്കില്‍ കയറ്റി പുത്തന്‍തോപ്പിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ കൊണ്ടുപോവുകയായിരുന്നു. പിന്നീട് കാറിലെത്തിയ എത്തിയ നാലുപേരും കൂടെ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. വടിയും മറ്റും ഉപയോഗിച്ച് ശരീരമാസകലം തല്ലിച്ചതച്ചു. നിലവിളി കേട്ട് സമീപവാസികളായ ആരോ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ സംഘം അഭിഭാഷകനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പൊലീസാണ് വിനോദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദനം; പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്
ഹരിപ്പാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും പണവും സ്വര്‍ണവും അപഹരിക്കുകയും ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. കുമാരപുരം താമാല്ലക്കല്‍ സ്വദേശികളായ നിധിന്‍ നിവാസില്‍ നിധിന്‍ രാമചന്ദ്രന്‍, കൊച്ചു ചിങ്ങംതറയില്‍ ശിവപ്രസാദ്( 28), ചിറയില്‍ വീട്ടില്‍ രാഹുല്‍ ഷാജി (25), കൃഷ്ണകൃപയില്‍ രാഹുല്‍ രാധാകൃഷ്ണന്‍ (30 )എന്നിവരെയാണ് ഹരിപ്പാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്.
ജനുവരി 27ന് ഡാണാപ്പടിയിലെ ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കുമാരപുരം ശ്രീ ഭവനത്തില്‍ ശ്രീജിത്തി(30) നെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും പണവും മൊബൈല്‍ ഫോണും രണ്ടു പവന്റെ സ്വര്‍ണ്ണമാലയും തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് കേസ്.
ബേസിലിന്റെ ആ ചോദ്യം; മറുപടിയുമായി മുഖ്യമന്ത്രി