സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ മരണം; കേസില്‍ ഇനിയും പ്രതികളുണ്ടോ? വിശദമായ അന്വേഷണത്തിന് പൊലീസ്, സുഹൃത്ത് പിടിയിൽ

പെൺകുട്ടിയെ പ്രായപൂർത്തിയാകുന്നതിനു മുൻപേ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് തെളിവുകൾ കിട്ടിയതോടെ ആണ് സുഹൃത്ത് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പ്രതി ഇത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. 

thiruvananthapuram native Student social media influencer death case investigation update

തിരുവനന്തപുരം:  തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇനിയും പ്രതികളുണ്ടോയെന്നതില്‍ പൊലീസ് അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം ഇന്നലെ പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെ പോക്സോ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ പ്രായപൂർത്തിയാകുന്നതിനു മുൻപേ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് തെളിവുകൾ കിട്ടിയതോടെ ആണ് സുഹൃത്ത് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പ്രതി ഇത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. 

സംഭവത്തിൽ അറസ്റ്റ് ചെയ്ത മുൻ ആണ്‍ സുഹൃത്ത് നെടുമങ്ങാട് സ്വദേശിയായ 21 കാരൻ ബിനോയിയെ ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.  പൂജപ്പുര പൊലീസ് പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത് 
പെൺകുട്ടിയുടെ മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന സംശയത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. അതേസമയം പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നാണ് പെൺകുട്ടിയുടെ പിതാവ് സതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അറിയാവുന്ന കാര്യങ്ങെല്ലാം പൊലിസിനോട് പറഞ്ഞിട്ടുണ്ടെന്നും മകൾക്ക് നീതി ലഭിക്കണണമെന്നും അച്ഛൻ പറഞ്ഞു. 

ജൂൺ 17നാണ് തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെൺകുട്ടി ജീവനൊടുക്കുന്നത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്ന 17 കാരി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17ന് രാത്രിയായിരുന്നു മരണം. പെൺകുട്ടിയുടെ സുഹൃത്തായിരുന്ന  മറ്റൊരു ഇൻഫ്ലുവൻസറുമായുള്ള സൗഹൃദം അടുത്തിടെ കുട്ടി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ പോസ്റ്റുകൾക്കും റീലുകൾക്കും താഴെ അധിക്ഷേപ കമന്‍റുകൾ നിറഞ്ഞിരുന്നു. മകളുടെ മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്നും നെടുമങ്ങാട്ടെ ഇൻഫ്ലുവൻസറെ സംശയിക്കുന്നതായും പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 21കാരൻ അറസ്റ്റിലാകുന്നത്.

Read More : ഒരു യുവതി വരുന്നുണ്ട്, സൂക്ഷിക്കണം; രഹസ്യ വിവരം കിട്ടി ആലുവയിൽ നിന്ന് പൊക്കി, ഹീറ്ററിനുള്ളിൽ 1 കിലോ എംഡിഎംഎ!

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Latest Videos
Follow Us:
Download App:
  • android
  • ios