മുളകുപ്പൊടി വിതറി ബീവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം; 'കവര്‍ന്നത് വില കൂടിയ മദ്യം മാത്രം'
രാവിലെ ഔട്ട്‌ലെറ്റ് തുറക്കാന്‍ വന്നപ്പോഴാണ് ജീവനക്കാര്‍ മോഷണ വിവരം അറിയുന്നത്. വലപ്പാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തൃശൂര്‍: തൃശൂര്‍ എടമുട്ടം ബീവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം. 65,000 രൂപയുടെ മദ്യകുപ്പികളാണ് മുഖം മൂടി ധരിച്ചെത്തിയ യുവാക്കളുടെ സംഘം മോഷ്ടിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ബീവറേജിന്റെ ഷട്ടര്‍ പൊളിച്ച് മോഷണം നടന്നത്. വില കൂടിയ മദ്യക്കുപ്പികളാണ് ഏറെയും മോഷണം പോയതെന്ന് ബീവറേജ് ഔട്ട്‌ലെറ്റിലെ ജീവനക്കാര്‍ പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കുന്നതിനായി മുളകുപ്പൊടി വിതറിയാണ് മോഷണം നടത്തിയത്. രാവിലെ ഔട്ട്‌ലെറ്റ് തുറക്കാന്‍ വന്നപ്പോഴാണ് ജീവനക്കാര്‍ മോഷണ വിവരം അറിയുന്നത്. വലപ്പാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
കണ്ണൂരിലെ കുപ്രസിദ്ധ മോഷ്ടാവ് വീണ്ടും പിടിയില്‍
കണ്ണൂര്‍: വീടുകളില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായി. പത്തിലധികം കേസുകളില്‍ പ്രതിയായ 20കാരന്‍ ആസിഫാണ് വലയിലായത്. റെയില്‍വെ ട്രാക്കിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ഗട്ടന്‍ വളപ്പില്‍ സ്വദേശിയായ ആസിഫ്, ഇരുപത് വയസിനിടെ പന്ത്രണ്ടിടങ്ങളില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ആറ് മാസത്തെ കാപ്പ തടവിന് ശേഷം ഈ മാസം 16നാണ് ആസിഫ് പുറത്തിറങ്ങിയത്. തൃശൂരിലെ അതി സുരക്ഷാ ജയിലിലായിരുന്നു. പുറത്തിറങ്ങി ഒരാഴ്ചക്കുളളിലാണ് കണ്ണൂരില്‍ രണ്ട് വീടുകളില്‍ ആസിഫ് കവര്‍ച്ച നടത്തിയത്. ശനിയാഴ്ച പാപ്പിനിശ്ശേരിയില്‍ നിന്ന് 11 പവനും, ഞായറാഴ്ച പളളിക്കുന്നില്‍ റിട്ടയേഡ് ബാങ്ക് മാനേജരുടെ വീട്ടില്‍ നിന്ന് 19 പവന്‍ സ്വര്‍ണവും കവര്‍ന്നു. വില പിടിച്ച വാച്ചുകളും മോഷ്ടിച്ചു. സംഭവ സ്ഥലത്തുനിന്ന് ശേഖരിച്ച വിരലടയാളമാണ് നിര്‍ണായകമായത്.
അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചു; നടന്നു പോവുകയായിരുന്ന 22കാരിക്ക് ദാരുണാന്ത്യം