4 മസാലദോശയ്ക്ക് നൽകിയ ചമ്മന്തിക്ക് 132 രൂപ, മിന്നൽ പരിശോധനയിൽ കണ്ടത് വന്‍ ക്രമക്കേട്, നടപടിയുമായി കളക്ടർ
സന്നിധാനത്തെ ഒരു ഭക്ഷണശാലയിൽ 4 മസാല ദോശ വാങ്ങിയ തീർത്ഥാടകർക്ക് നൽകിയത് 360 രൂപയുടെ ബില്ലാണ്. മകരവിളക്ക് മണ്ഡലവിളക്ക് തീർത്ഥാടന കാലത്തേക്ക് നിശ്ചയിച്ച വില അനുസരിച്ച് 228 രൂപ മാത്രം വാങ്ങാന്‍ അനുമതിയുള്ളപ്പോഴാണ് അമിത വില ഈടാക്കിയത്
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഹോട്ടലുകളിൽ അമിത വില ഈടാക്കിയവർക്കെതിരെ നടപടിയുമായി പത്തനംതിട്ട കളക്ടർ എ ഷിബു. കടകളിൽ വലിയ രീതിയിൽ വില വ്യത്യാസം മിന്നൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സന്നിധാനത്തെ ഒരു ഭക്ഷണശാലയിൽ 4 മസാല ദോശ വാങ്ങിയ തീർത്ഥാടകർക്ക് നൽകിയത് 360 രൂപയുടെ ബില്ലാണ്. മകരവിളക്ക് മണ്ഡലവിളക്ക് തീർത്ഥാടന കാലത്തേക്ക് നിശ്ചയിച്ച വില അനുസരിച്ച് 228 രൂപ മാത്രം വാങ്ങാന്‍ അനുമതിയുള്ളപ്പോഴാണ് അമിത വില ഈടാക്കിയത്. മസാല ദോശയ്ക്ക് ചമ്മന്തി നൽകിയതിനാലാണ് അമിത വിലയെന്ന് ന്യായം പറഞ്ഞ ഹോട്ടലിന് കളക്ടർ പിഴയിട്ടു.
പല ഹോട്ടലുകളിലും തീർത്ഥാടകരിൽ നിന്ന് അമിത വില ഈടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. 15 രൂപയുടെ പൊറോട്ടയ്ക്ക് 20ഉം 48 രൂപയുടെ പീസ് കറിക്ക് 60ഉം, 49 രൂപയുടെ നെയ്റോസ്റ്റിന് 75 രൂപയും 14 രൂപയുടെ പാലപ്പത്തിന് 20 ഉം ഈടാക്കിയെന്ന് മിന്നൽ പരിശോധനയിൽ വ്യക്തമായി. പാത്രക്കടകളിലും സമാനമായ തട്ടിപ്പ് നടക്കുന്നതായി പരിശോധനയിൽ വ്യക്തമായി. അമിത വില ഈടാക്കിയ സ്ഥാപനങ്ങൾക്ക് നോട്ടീസും പിഴയും ഈടാക്കിയാണ് കളക്ടർ മടങ്ങിയത്.
ഈ വർഷം ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് തീർഥാടകർക്കായുള്ള ജില്ലയിലെ വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥങ്ങളുടെ വില ഇപ്രകാരമാണ്
1. കുത്തരി ഊണ് (എട്ടു കൂട്ടം) സോർട്ടെക്സ് റൈസ് 70 രൂപ
2. ആന്ധ്രാ ഊണ് (പൊന്നിയരി) 70
3. കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) (750മി.ലി.) 35
4. ചായ (150 മി.ലി.) 12
5. മധുരമില്ലാത്ത ചായ (150 മി.ലി.) 10
6. കാപ്പി (150 മി.ലി.) 10
7. മധുരമില്ലാത്ത കാപ്പി (150 മി.ലി.) 10
8. ബ്രൂ കോഫി/നെസ് കോഫി (150 മി.ലി.) 15
9. കട്ടൻ കാപ്പി (150 മി.ലി.) 9
10. മധുരമില്ലാത്ത കട്ടൻകാപ്പി (150 മി.ലി.) 7
11. കട്ടൻചായ (150 മി.ലി.) 9
12. മധുരമില്ലാത്ത കട്ടൻചായ(150 മി.ലി) 7
13. ഇടിയപ്പം (ഒരെണ്ണം) 50 ഗ്രാം 10
14. ദോശ (ഒരെണ്ണം) 50 ഗ്രാം 10
15. ഇഡ്ഢലി (ഒരെണ്ണം) 50 ഗ്രാം 10
16. പാലപ്പം (ഒരെണ്ണം) 50 ഗ്രാം 10
17. ചപ്പാത്തി (രെണ്ണം) 50 ഗ്രാം 10
18. ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉൾപ്പെടെ 60
19. പൊറോട്ട (ഒരെണ്ണം) 50 ഗ്രാം 12
20. നെയ്റോസ്റ്റ് (175 ഗ്രാം) 46
21. പ്ലെയിൻ റോസ്റ്റ് 35
22. മസാലദോശ ( 175 ഗ്രാം) 50
23. പൂരിമസാല (50 ഗ്രാം വീതം 2 എണ്ണം) 36
24. മിക്സഡ് വെജിറ്റബിൾ 30
25. പരിപ്പുവട (60 ഗ്രാം) 10
26. ഉഴുന്നുവട (60 ഗ്രാം) 10
27. കടലക്കറി (100 ഗ്രാം) 30
28. ഗ്രീൻപീസ് കറി (100 ഗ്രാം) 30
29. കിഴങ്ങ് കറി (100 ഗ്രാം) 30
30. തൈര് (1 കപ്പ് 100 മി.ലി.) 15
31. കപ്പ (250 ഗ്രാം) 30
32. ബോണ്ട (50 ഗ്രാം) 10
33. ഉള്ളിവട (60 ഗ്രാം) 10
34. ഏത്തയ്ക്കാപ്പം (75 ഗ്രാം- പകുതി) 12
35. തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) 47
36. ലെമൺ റൈസ് (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) 44
37. മെഷീൻ ചായ (90 മി.ലി.) 8
38. മെഷീൻ കോഫി (90 മി.ലി.) 10
39. മെഷീൻ മസാല ചായ (90 മി.ലി.) 15
40. മെഷീൻ ലെമൺ ടീ (90 മി.ലി.) 15
41. മെഷീൻ ഫ്‌ളേവേഡ് ഐസ് ടീ (200 മി.ലി) 20
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം