സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്യും മുമ്പ് നിതീഷ് പറഞ്ഞത് ഗന്ധർവനെന്ന്; ഇരട്ടക്കൊല പ്രതിക്കെതിരെ പുതിയ കേസ്

ഇരട്ടക്കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന നിതീഷിനെയും വിഷ്ണുവിനെയും തെളിവെടുപ്പിന് ശേഷം ഇന്ന് വീണ്ടും പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു.

raped his friend s mother saying he is a Gandharva new charge added against the main accused kattappana double murder

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നീതിഷിനെതിരെ ബലാത്സംഗ കേസും. സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഗന്ധർവ്വൻ ആണെന്ന് കരുതണമെന്ന് പറഞ്ഞായിരുന്നു പീഡനമെന്നാണ് പരാതി. 2016 ന് ശേഷം പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇരട്ടക്കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന നിതീഷിനെയും വിഷ്ണുവിനെയും തെളിവെടുപ്പിന് ശേഷം ഇന്ന് വീണ്ടും പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു.

എട്ടുവർഷങ്ങൾക്ക് മുമ്പ് വിജയനും നിതീഷും ചേർന്നാണ് അഞ്ചു ദിവസം പ്രായമായ നവജാത ശിശുവിനെ കൊന്നത്. കയ്യിലിരുന്ന കുഞ്ഞിനെ വിജയൻ കാലിലും പിടിച്ച് നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. ശേഷം കന്നുകാലി കൂടിന്റെ തറയിൽ കുഞ്ഞിന്റെ മൃതദേഹം മറവും ചെയ്തു. വർഷങ്ങൾക്കിപ്പുറം മാസങ്ങൾക്ക് മുമ്പ് അതേ വിജയനെ നിതീഷ് കൊലപ്പെടുത്തുന്നത് ചുറ്റികയ്ക്ക് തലയ്ക്കടിച്ച്. അപ്പോൾ നിതീഷിന് കൂട്ടായി നിന്നത് കൊല്ലപ്പെട്ട വിജയന്റെ സ്വന്തം മകനും ഭാര്യ സുമയുമാണെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. വിജയന്റെ കൊലപാതകത്തിൽ നിതിഷ്, വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. രഹസ്യ ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറി‍ഞ്ഞാലുണ്ടായ നാണക്കേടാണ് കുഞ്ഞിനെ കൊല ചെയ്യാൻ കാരണമായി എഫ് ഐ ആറിൽ പറഞ്ഞിരിക്കുന്നത്. എല്ലാവർക്കും എതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകൾ ചുമത്തി.

 കഴിഞ്ഞ രണ്ടാം തീയതി ആയിരുന്നു മോഷണക്കേസുമായി ബന്ധപ്പെട്ട വിഷ്ണു വിജയനെയും നിതീഷ് രാജനെയും പൊലീസ് പിടികൂടിയത്. ഇതേ തുടർന്ന് നടന്ന ചില നിർണായക നീക്കങ്ങളാണ് ഞെട്ടിക്കുന്ന ഇരട്ട കൊലപാതകത്തിലേക്ക് എത്തിച്ചത്. ദുരൂഹതകൾ ഏറെ നിറഞ്ഞ കേസിൽ അന്വേഷണം പുരോഗമിക്കും തോറും ഞെട്ടിപ്പിക്കുന്ന ഓരോ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്.

റഷ്യൻ യുദ്ധഭൂമിയിൽ കുടുങ്ങിയ അഞ്ചുതെങ്ങുകാരെ തിരികെ എത്തിക്കണം: കേന്ദ്രമന്ത്രിക്ക് കത്തയച്ച്

മുഖ്യമന്ത്രിഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios