പച്ചാളത്തെ ആയുർവേദ മസാജ് സെന്‍ററിൽ മിന്നൽ പരിശോധന, രാസലഹരിയുമായി മൂന്ന് പേർ പിടിയിൽ
സിഗരറ്റ് പാക്കറ്റുകളിൽ ചെറിയ അളവിൽ എംഡിഎംഎ ഒളിപ്പിച്ചു വില്പന നടത്തുന്ന സംഘമാണ് ഇവർ. മസ്സാജിന് വരുന്ന പലരും ഇവരുടെ ഇടപാടുകാർ ആയിരുന്നെന്നാണ് എക്സൈസ് സംശയിക്കുന്നത്
കൊച്ചി: എറണാകുളത്ത് മസാജ് സെന്ററിന്റെ മറവിൽ രാസലഹരി വിൽപന നടത്തിയ മൂന്ന് പേർ പിടിയിൽ. ഇടപ്പള്ളി പച്ചാളം ആയുർവേദ മന മസ്സാജ് പാർലറിൽ നിന്നാണ് രാസ ലഹരിയുമായി മൂന്ന് പേർ പിടിയിലായത്. 50 ഗ്രാം ഗോൾഡൻ മെത്ത് ആണ് പിടികൂടിയത്. എറണാകുളം ജില്ലയിലെ എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് മിന്നൽ പരിശോധനയിൽ പാർലറിൽ നിന്ന് എംഡിഎംഎ വിഭാഗത്തിൽപ്പെടുന്ന മയക്കുമരുന്ന് കണ്ടെടുത്തത്.
പ്രതികളായ കണ്ണൂർ തള്ളിപ്പറമ്പ് സ്വദേശി അഷറഫ്, സഹോദരൻ അബൂബക്കർ, പറവൂർ സ്വദേശി സിറാജൂദീൻ എന്നിവരെ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ പി പ്രമോദ് അറസ്റ്റ് ചെയ്തു. സിഗരറ്റ് പാക്കറ്റുകളിൽ ചെറിയ അളവിൽ എംഡിഎംഎ ഒളിപ്പിച്ചു വില്പന നടത്തുന്ന സംഘമാണ് ഇവർ. മസ്സാജിന് വരുന്ന പലരും ഇവരുടെ ഇടപാടുകാർ ആയിരുന്നെന്നാണ് എക്സൈസ് സംശയിക്കുന്നത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഹാരിസ് എം ടി, പ്രിവന്റീവ് ഓഫീസർ ജിനേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ജെയിംസ്, വിമൽ കുമാർ, ബദർ അലി, WCEO നിഷ എന്നിവർ അടങ്ങുന്ന സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം