മലപ്പുറത്ത് ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരത്തിനെതിരെ കേസെടുത്ത് പൊലീസ്
കളി കാണാൻ എത്തിയപ്പോൾ തന്നെ മർദിച്ചെന്നാണ് അരീക്കോട് സ്വദേശിയുടെ പരാതി. ഭീഷണിപ്പെടുത്തൽ, മർദിക്കൽ,അസഭ്യം പറയൽ,തുടങ്ങിയ വകുപ്പുകളാണ് ഹസൻ ജൂനിയറിനെതിരെ ചുമത്തിയത്.
മലപ്പുറം : അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരത്തിനെതിരെയും കേസെടുത്ത് പൊലീസ്.ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെ അരീക്കോട് പൊലീസാണ് കേസെടുത്തത്. അരീക്കോട് സ്വദേശിയുടെ പരാതിയിലാണ് നടപടി. കളി കാണാൻ എത്തിയപ്പോൾ തന്നെ മർദിച്ചെന്നാണ് അരീക്കോട് സ്വദേശിയുടെ പരാതി. ഭീഷണിപ്പെടുത്തൽ, മർദിക്കൽ,അസഭ്യം പറയൽ,തുടങ്ങിയ വകുപ്പുകളാണ് ഹസൻ ജൂനിയറിനെതിരെ ചുമത്തിയത്.
മലപ്പുറം അരീക്കോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അതിക്രമമുണ്ടായത്. ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ താരത്തെ കാണികള്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. പിന്നാലെ ഐവറി കോസ്റ്റില്‍ നിന്നുള്ള ഫുട്‌ബോള്‍ താരമായ ഹസന്‍ ജൂനിയര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് താരം പരാതി നല്‍കിയത്. കാണികള്‍ വംശീയാധിക്ഷേപം നടത്തിയതായും പരാതിയിലുണ്ട്.കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു ഒരു വിഭാഗം ആളുകള്‍ താരത്തിനെതിരെ തിരിഞ്ഞത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.