'കഷ്ടപ്പെട്ട് പൂട്ട് തകര്‍ത്തു, കിട്ടിയത് 20 രൂപ, പിന്നെ കണ്ടത് കുറച്ച് ജീന്‍സ്', കള്ളന്റെ മടക്കം വീഡിയോയിൽ
പ്രദേശത്ത് സമീപകാലത്ത് മോഷണം വ്യാപകമായതിനാല്‍ വ്യാപാരികള്‍ കടകളില്‍ പണം സൂക്ഷിക്കാരുണ്ടായിരുന്നില്ല.
മലപ്പുറം: നിലമ്പൂരില്‍ വസ്ത്ര കടയില്‍ മോഷ്ടിക്കാന്‍ എത്തി നിരാശയോടെ മടങ്ങുന്ന കള്ളന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. പണപ്പെട്ടിയില്‍ നിന്ന് കാര്യമായൊന്നും കിട്ടാത്ത കള്ളന്‍ കുറച്ച് ജീന്‍സുകളുമായി തിരിച്ച് പോവുകയായിരുന്നു. നിലമ്പൂരിലെ ഒരു വസ്ത്ര കടയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടന്ന മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്.
പ്രദേശത്ത് സമീപകാലത്ത് മോഷണം വ്യാപകമായതിനാല്‍ വ്യാപാരികള്‍ കടകളില്‍ പണം സൂക്ഷിക്കാരുണ്ടായിരുന്നില്ല. അത്തരമൊരു കടയിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെ എത്തിയ കള്ളന്‍ അര മണിക്കൂറോളം എടുത്ത് പൂട്ട് തകര്‍ത്തത്. പണപ്പെട്ടിയുള്ള സ്ഥലങ്ങളിലായി പിന്നീടുള്ള തെരച്ചില്‍. എന്നാല്‍ കൈയില്‍ കിട്ടിയത് 20 രൂപ മാത്രം. പണം കിട്ടാത്തതില്‍ നിരാശയുണ്ടാകുമെങ്കിലും ആവശ്യത്തിന് ജീന്‍സും ഷര്‍ട്ടും എടുത്താണ് കള്ളന്‍ മടങ്ങിയതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
'ഭക്ഷണം കഴിച്ച് കൈ കഴുകി വന്നപ്പോള്‍ ഫോണ്‍ കാണാനില്ല'; പരാതി
കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയതായി പരാതി. മലപ്പുറം പുത്തനത്താണി സ്വദേശി മര്‍സൂഖിന്റെ ഫോണാണ് നഷ്ടമായത്. സംഭവത്തില്‍ ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. താമരശേരി ടൗണിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം മൊബൈല്‍ ഫോണ്‍ മേശയില്‍ വച്ച് മര്‍സൂഖ് കൈ കഴുകാനായി പോയി. തിരികെ വന്നപ്പോള്‍ ഫോണ്‍ അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹോട്ടലില്‍ സ്ഥാപിച്ച സി.സി ടിവിയിലെ മോഷ്ടാവിന്റെയും മോഷണത്തിന്റെയും ദൃശ്യങ്ങള്‍ കണ്ടത്. മര്‍സൂഖ് കൈ കഴുകാനായി പോയ സമയത്ത് മേശക്ക് സമീപത്തുണ്ടായിരുന്ന ചുവന്ന ടീ ഷര്‍ട്ട് ധരിച്ച മധ്യവയസ്‌കനെന്ന് തോന്നിക്കുന്നയാളാണ് മോഷണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
മധ്യവയസ്‌കന്‍ സമര്‍ത്ഥമായി മൊബൈല്‍ ഫോണ്‍ അരയില്‍ തിരുകിയ ശേഷം പുറത്തേക്ക് പോകുന്നത് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഇയാള്‍ മോഷണം നടത്തിയതെങ്കിലും സമീപത്ത് സ്ഥാപിച്ച സി.സി ടി.വി ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഫോണ്‍ നഷ്ടപ്പെട്ടെന്ന് കാണിച്ച് മര്‍സൂഖ് താമരശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഐടി ജീവനക്കാരി വന്ദനയുടെ കൊലപാതകം: കാമുകൻ പിടിയില്‍