'മോഷണം, പിടിച്ച് പറി, ഭവനഭേദനം'; ഒടുവില്‍ നവാസുദ്ദീന്‍ പിടിയിലായത് ഇങ്ങനെ

കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 

Nawazuddin who is accused in several criminal cases has been arrested joy

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ നവാസുദ്ദീനെ പിടികൂടിയെന്ന് പൊലീസ്. വിളപ്പില്‍ പുറ്റുമ്മേല്‍ക്കോണം കുണ്ടാമൂഴി കുളച്ചിക്കോട് ഫാത്തിമ മന്‍സിലില്‍ നവാസുദ്ദീനെ(44)യാണ് വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം, പിടിച്ച് പറി, ഭവനഭേദനം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും, കാപ്പ ചുമത്തപ്പെട്ട കുറ്റവാളിയുമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 

വിളപ്പില്‍ശാല കുളച്ചിക്കോട് ജോഷി മോഹന്‍ എന്നയാളെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വിളപ്പില്‍ശാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയുമായിരുന്നു. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ മേല്‍നോട്ടത്തില്‍ വിളപ്പില്‍ശാല പൊലീസ് ഇന്‍സ്‌പെക്ടര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ എന്‍.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തതത്. എസ്‌ഐ ആശിഷ്, രതീഷ്, ഉദ്യോഗസ്ഥരായ പ്രദീപ്, അജില്‍, രതീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 


ഭവന നിര്‍മ്മാണ പദ്ധതിയില്‍ ക്രമക്കേട്; പ്രതിക്ക് ആറുമാസം തടവും പിഴയും

ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്തിലെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ പ്രതിയായ മുരുകനെ ആറുമാസം തടവിനും രണ്ടായിരം രൂപ പിഴ ഒടുക്കുന്നതിനും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചു. സര്‍ക്കാരിന്റെ മൈത്രി ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് പള്ളിവാസല്‍ സ്വദേശിയായ മുരുകന്‍ വീട് വയ്ക്കുന്നതിനുള്ള വ്യാജ രേഖകള്‍ ഹാജരാക്കി, 34,300 രൂപ ഗ്രാന്റ് കൈപ്പറ്റിയ ശേഷം വീട് വയ്ക്കാതെ തിരിമറി നടത്തിയെന്ന കേസിലാണ് വിജിലന്‍സ് കോടതിയുടെ വിധി. 

ഇടുക്കി വിജിലന്‍സ് യൂണിറ്റ് മുന്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.രാധാകൃഷ്ണന്‍ നായര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എസ്. ബാലചന്ദ്രന്‍ നായര്‍, വി. വിജയന്‍, ജോണ്‍സന്‍ ജോസഫ്, കെ.വി. ജോസഫ് എന്നിവരാണ് അന്വേഷണം നടത്തിയത്. മുന്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.റ്റി കൃഷ്ണന്‍ കുട്ടി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത. വി.എ ഹാജരായി.

ഉഴിച്ചില്‍ കേന്ദ്രത്തില്‍ വച്ച് പരിചയം, വിസ വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങള്‍; ഒടുവിൽ ബാവാ കാസിം പിടിയില്‍ 
 

Latest Videos
Follow Us:
Download App:
  • android
  • ios