11 കാരിയെ പീഡിപ്പിച്ചു, ഭാര്യക്കൊപ്പം കാട്ടിലൊളിച്ചത് 5 ദിവസം, ജാർഖണ്ഡ് സ്വദേശിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

മൂന്നാർ ചിറ്റുവാരെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന ജാർഖണ്ഡ് സ്വദേശിയായ സെലയ് ആണ് അറസ്റ്റിലായത്.  രക്ഷപെടുന്നതിനായി പ്രതിയും ഭാര്യയും അഞ്ചു ദിവസം ഒളിച്ച് കഴിഞ്ഞത് പുലിയും കടുവയും ആനയുമൊക്കൊയുള്ള കൊടുംകാട്ടിലായിരുന്നു

Migrant worker who held in rape case of minor girl in munnar hide in deep forest for five days to escape arrest etj

മൂന്നാർ: ഇടുക്കിയിൽ 11 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഭാര്യയ്ക്കൊപ്പം പ്രതി കൊടുംകാട്ടിൽ ഒളിവിൽ കഴിഞ്ഞത് അഞ്ചു ദിവസം. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതിന് പിന്നാലെ പുറത്തിറങ്ങി സംസ്ഥാനം വിടാൻ ശ്രമിക്കുമ്പോളാണ് അതിഥി തൊഴിലാളി പിടിയിലായത്. മൂന്നാർ ചിറ്റുവാരെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന ജാർഖണ്ഡ് സ്വദേശിയായ സെലയ് ആണ് അറസ്റ്റിൽ ആയത്. 

11 കാരിയെ പീഡിപ്പിച്ചതിന് സംഭവത്തിന്‌ ശേഷം, രക്ഷപെടുന്നതിനായി പ്രതിയും ഭാര്യയും അഞ്ചു ദിവസം ഒളിച്ച് കഴിഞ്ഞത് പുലിയും കടുവയും ആനയുമൊക്കൊയുള്ള കൊടുംകാട്ടിലായിരുന്നു. ഒടുവിൽ തമിഴ്‌നാട്ടിലേയ്ക്ക് കടക്കാൻ ശ്രമിക്കവേ പിടിയിലാവുകയായിരുന്നു. ഡിസംബർ 31 നാണ് കേസിനസ്പദമായ സംഭവം നടക്കുന്നത്. മൂന്നാർ ചിറ്റുവാരെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന സെലയ്, സമീപത്തെ വീട്ടിൽ ഒറ്റയ്കയിരുന്ന കുട്ടിയെ കാട്ടിലേയ്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. 

വയറുവേദന അനുഭവപ്പെട്ട കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും ഇവർ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. ഇതോടെ സെലയ് ഭാര്യയുമൊത്ത് ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും നാട്ടുകാരുടെയും തോട്ടം തൊഴിലാളികളുടെയും സഹായത്തോടെ പല മേഖലകളിലും തെരച്ചിൽ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ ബസ് മാർഗം തമിഴ്‌നാട്ടിലേയ്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയൾ എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. 

ഇയാളുടെ ഭാര്യയെ ബസിൽ നിന്ന് പിടികൂടിയതോടെ ബസിൽ നിന്ന് ഇറങ്ങി ബോഡി റോഡിലൂടെ കാട്ടിലേയ്ക്ക് ഓടി രക്ഷപെട്ടു. തുടർന്ന് നാട്ടുകാരുടെയും എക്സൈസ് സംഘത്തിന്റെയും തമിഴ്നാട് പൊലീസിന്റെയും സഹായത്തോടെയാണ് മൂന്നാർ പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios